X

ലഹരി മരുന്ന് ഉപയോഗം: ലോകകപ്പ് ടീമിൽ ഇടം നേടിയ ഇംഗ്ലണ്ട് താരത്തിന് വിലക്ക്

ഇത് രണ്ടാം തവണയാണ് ലഹരി അലക്സ് ഹെയ്‌ൽസ്‌ ലഹരി മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തുന്നത്

ലഹരി മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് താരം അലക്സ് ഹെയ്‌ൽസിന് വിലക്ക്. 21 ദിവസത്തേക്കാണ് താരത്തിന് വിലക്ക് ഏർപ്പെടുത്തിയത്. ലോകകപ്പിനുള്ള ഇംഗ്ളണ്ടിന്റെ ക്യാമ്പിൽ അടുത്ത ആഴ്ച താരം പങ്കെടുക്കാനിരിക്കെയാണ് വിലക്ക് വന്നത്.താരത്തിന് 21 ദിവസത്തെ വിലക്കിന് പുറമെ വാർഷിക മാച്ച് ഫീയുടെ 5% പിഴയായും അടക്കണം.

ഇത് രണ്ടാം തവണയാണ് ലഹരി അലക്സ് ഹെയ്‌ൽസ്‌ ലഹരി മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തുന്നത്. കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ച ഇംഗ്ലണ്ടിന്റെ ലോകകപ്പ് ടീമിൽ സ്ഥാനം പിടിച്ച അലക്സ് ഹെയ്ൽസ് തന്റെ കൗണ്ടി ക്രിക്കറ്റ് ടീമായ നോട്ടിങ്ഹാംഷെയറിന് വേണ്ടി കളിച്ചിരുന്നില്ല. 2017ൽ ഇംഗ്ലണ്ട് ടീമിൽ തന്റെ സഹ താരമായ ബെൻ സ്റ്റോക്‌സുമായി നൈറ്റ് ക്ലബ്ബിൽ വെച്ച് അടി ഉണ്ടാക്കിയതിന് താരത്തിന് വിലക്കേർപ്പെടുത്തിയിരുന്നു. മെയ് 3ന് ഡബ്ലിനിൽ വെച്ച് അയർലണ്ടുമായാണ് ഇംഗ്ലണ്ടിന്റെ ആദ്യ ലോകകപ്പ് മത്സരം. സ്വന്തം നാട്ടിൽ നടക്കുന്ന ലോകകപ്പിൽ കപ്പ് നേടാൻ ഏറ്റവും സാധ്യത കല്പിക്കപെടുന്ന ടീമുകളിൽ ഒന്നാണ് ഇംഗ്ലണ്ട്.

This post was last modified on April 27, 2019 5:33 pm