X
    Categories: കായികം

സബ്സ്റ്റ്യുഷന്‍ വിവാദം; കെപ്പ അരിസബലാഗക്ക് ചെല്‍സി പിഴയിട്ടു

മത്സരത്തില്‍ പരിക്ക് മൂലം വലഞ്ഞ ചെല്‍സി ഗോള്‍ കീപ്പര്‍ കെപ്പയെ പരിശീലകന്‍ സബ് ചെയ്യാന്‍ തീരുമാനിച്ചെങ്കിലും പരിശീലകന്റെ നിര്‍ദ്ദേശം അവഗണിച്ച കെപ്പ സബ്സ്റ്റിറ്റിയൂട്ട് ചെയ്യപ്പെടാന്‍ വിസമ്മതിക്കുകയായിരുന്നു.

സബ്സ്റ്റ്യുഷന്‍ വിവാദത്തില്‍ ചെല്‍സി ഗോളി കെപ്പ അരിസബലാഗക്ക് ചെല്‍സി പിഴയിട്ടു. കഴിഞ്ഞ ദിവസം മാഞ്ചസ്റ്റര്‍ യുണൈറ്റഡും ചെല്‍സിയും തമ്മിലുള്ള കളിയിലായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. മത്സരത്തില്‍ പരിക്ക് മൂലം വലഞ്ഞ ചെല്‍സി ഗോള്‍ കീപ്പര്‍ കെപ്പയെ പരിശീലകന്‍ സബ് ചെയ്യാന്‍ തീരുമാനിച്ചെങ്കിലും പരിശീലകന്റെ നിര്‍ദ്ദേശം അവഗണിച്ച കെപ്പ സബ്സ്റ്റിറ്റിയൂട്ട് ചെയ്യപ്പെടാന്‍ വിസമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് ചെല്‍സി പരിശീലകന്‍ ക്ഷുഭിതനായി പുറത്തേക്ക് പോകുകയും ചെയ്തതുള്‍പ്പെടെയുള്ള സംഭവങ്ങള്‍ക്കിടയാകുകയായിരുന്നു. കപ്പ മാറില്ലെന്ന് മനസിലായതോടെ തങ്ങള്‍ സബ്സ്റ്റിറ്റിയൂഷന്‍ നടത്തുന്നില്ലെന്ന് ചെല്‍സി ഫോര്‍ത്ത് ഒഫീഷ്യലിനെ അറിയിക്കുകയായിരുന്നു.താരത്തിന്റെ പ്രവൃത്തിയില്‍ കലി പൂണ്ട സാരി, വെള്ളക്കുപ്പികള്‍ വലിച്ചെറിയുകയും, ഡഗ്ഗൗട്ടില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു.

കടുത്ത അച്ചടക്ക ലംഘനം നടത്തിയ താരത്തെ പക്ഷെ വെറുതെ വിടാന്‍ ക്ലബ്ബ് തയാറായില്ല. മാപ്പ് പറഞ്ഞെങ്കിലും പിഴ ശിക്ഷ നല്‍കാന്‍ ലണ്ടന്‍ ക്ലബ്ബ് തീരുമാനിക്കുകയായിരുന്നു. സംഭവത്തിന് ശേഷം കെപ്പ അരിസബലാഗക്ക് ചെല്‍സി പിഴ വിധിക്കുകയും ക്ലബ്ബിനോടും പരിശീലകനോടും സഹ താരം വില്ലോ കാബലേറോയോടും മാപ്പ് ചോദിക്കുന്നു എന്ന താരത്തിന്റെ പ്രസ്താവനയും ക്ലബ്ബ് പുറത്തിറക്കി. താരത്തിന്റെ ഒരാഴ്ചത്തെ ശമ്പളം പിഴ ഇനത്തില്‍ ഈടാക്കി ചെല്‍സി ഫൗണ്ടേഷന് നല്‍കുമെന്ന് ക്ലബ്ബ് ഔദ്യോഗിക കുറിപ്പില്‍ വ്യക്തമാക്കി. തെറ്റില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ഭാവിയില്‍ ഇത്തരം നടപടികള്‍ ആവര്‍ത്തിക്കില്ലെന്നും കെപ്പ പ്രസ്താവനയില്‍ ഉറപ്പ് നല്‍കി.

This post was last modified on February 26, 2019 11:04 am