ഇന്ത്യ-വെസ്റ്റ്ഇന്‍ഡീസ് മത്സരം കൊച്ചി ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ വെച്ചു നടത്താനുള്ള കേരള ക്രിക്കറ്റ് അസോസിയേഷന്റെ തീരുമാനത്തിനെതിരെ സച്ചിന് ടെണ്ടുല്‍ക്കര്‍. ഫിഫ അംഗീകരിച്ച ലോകനിലവാരമുള്ള ടര്ഫിന് കേടുപാടുണ്ടാകുമോ എന്ന തന്റെ ആശങ്ക സച്ചിന് ട്വിറ്ററിലൂടെ പങ്ക് വെച്ചു.
“ഫിഫ അംഗീകാരിച്ച ലോക നിലവാരമുള്ള ടര്ഫിന് കേടുപാടുണ്ടാകുമോ എന്നു ആശങ്കപ്പെടുന്നു. ക്രിക്കറ്റ് തിരുവനന്തപുരത്തും ഫൂട്ബോള്‍ കൊച്ചിയിലും ആഹ്ളാദത്തോടെ നടക്കാന്‍ വേണ്ട നടപടി കേരള ക്രിക്കറ്റ് അസോസിയേഷന് കൈക്കൊള്ളണം എന്നഭ്യര്‍ത്ഥിക്കുന്നു.” സച്ചിന് ട്വിറ്ററില്‍ കുറിച്ചു.