X
    Categories: കായികം

വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഇടയില്‍ അര്‍ജന്റീനന്‍ ടീമില്‍ കളിക്കുന്നത് ദേശസ്‌നേഹം കൊണ്ട് മാത്രമെന്ന് ലയണല്‍ മെസി

അര്‍ജന്റീനയ്ക്കായി കളിക്കുമ്പോള്‍ താനടക്കം ഒരോ താരങ്ങളും വലിയ രീതിയില്‍ അസഭ്യം കേള്‍ക്കേണ്ടി വരുന്നു എന്ന് മെസ്സി പറഞ്ഞു.

അര്‍ജന്റീനന്‍ ടീമില്‍ താന്‍ കളിക്കുന്നതിനെ കുറിച്ച് ആരാധകരില്‍ നിന്നും പഴികേള്‍ക്കേണ്ടി വന്ന സാഹചര്യത്തില്‍ സൂപ്പര്‍ താരം ലയണല്‍ മെസി പ്രതികരിക്കുകയാണ്. ആരാധകരുടെ തനിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ തനിക്ക് കൂടുതല്‍ സമ്മര്‍ദങ്ങളുണ്ടാക്കുന്നു. ഭൂരിഭാഗം ആരാധകരും താന്‍ അര്‍ജന്റീനയ്ക്ക് ആയി കളിക്കണ്ട എന്ന് പറയുമ്പോഴും താന്‍ കളിക്കുന്നത് തനിക്ക് അര്‍ജന്റീന എന്ന രാജ്യത്തോടുള്ള സ്‌നേഹം കൊണ്ടു മാത്രമാണെന്നും ലയണല്‍ മെസ്സി പറയുന്നു. ഒരു റേഡിയോ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മെസ്സി വ്യക്തമാക്കിയത്. അര്‍ജന്റീനയ്ക്കായി കളിക്കുമ്പോള്‍ താനടക്കം ഒരോ താരങ്ങളും വലിയ രീതിയില്‍ അസഭ്യം കേള്‍ക്കേണ്ടി വരുന്നു എന്ന് മെസ്സി പറഞ്ഞു.

തങ്ങള്‍ക്ക് ഫുട്‌ബോള്‍ കളിക്കാനാണ് ഇഷ്ടം എന്നും അതുകൊണ്ടാണ് ഈ അസഭ്യങ്ങളെ മറികടക്കാന്‍ കഴിയുന്നത്. ലോകകപ്പിനു ശേഷം തനിക്ക് സ്വയം ജയിലില്‍ അടയ്ക്കാന്‍ തോന്നി. എല്ലാം മറന്നു പോയിരുന്നു എങ്കിലും ആഗ്രഹിച്ചു മെസ്സി അര്‍ജന്റീനയുടെ നിരാശയാര്‍ന്ന ലോകകപ്പിനെ കുറിച്ച് പറഞ്ഞു. താന്‍ രാജ്യത്തിനായി എല്ലാ പ്രധാന മത്സരങ്ങളും കളിക്കും. പരിക്ക് ഉള്ളത് കൊണ്ടാണ് വിശ്രമം എടുക്കുന്നത്.

തന്റെ മകനും തന്നോട് ചോദിക്കുന്നു എന്തിനാണ് ആരാധകരില്‍ നിന്ന് ഇങ്ങനെ വിമര്‍ശനമേല്‍ക്കേണ്ടി വരുന്നത്. എല്ലാം നഷ്ടപ്പെടുത്തിയാണ് കളിക്കാനിറങ്ങുന്നത്. തന്നെ തന്നെ നിയന്ത്രിച്ച് കുടുംബത്തില്‍ നിന്ന് അകന്ന് തനിക്ക് എല്ലാം നഷ്ടപ്പെടുന്നു മെസി പറഞ്ഞു.

This post was last modified on March 30, 2019 7:07 am