ഈ വര്‍ഷത്തെ ബാലന്‍ ഡി ഓർ പുരസ്‌കാരത്തിനുള്ള 30 അംഗ നോമിനേഷനില്‍ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ തന്നെ മുന്നില്‍. ഫുട്‌ബോളിലെ ഏറ്റവും മികച്ച അവാര്‍ഡായ ബാലന്‍ഡി ഓർ പുരസ്‌കാരം ഫ്രാന്‍സ് ഫുട്‌ബോള്‍ അസോസിയേഷനും ഫ്രഞ്ച് ഫുട്‌ബോള്‍ മാഗസിനും ചേര്‍ന്നാണ് നല്‍കുന്നത്.
പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഉള്‍പ്പെടുന്ന ആദ്യ പത്തില്‍ ഫിഫയുടെ മികച്ച കളിക്കാരനുള്ള അവാര്‍ഡിനര്‍ഹനായ ബെല്‍ജിയം താരം ലൂക്കാ മോഡ്രിച്ച്, അര്‍ജന്റീനന്‍ താരം ലയണല്‍ മെസ്സി തുടങ്ങിയ താരങ്ങള്‍ ഇടം നേടിയിട്ടില്ലെന്നാണ് വിവരം. ഡിസംബര്‍ മൂന്നിനാണ് അവാര്‍ഡ് പ്രഖ്യാപനം.
പുരസ്‌കാരം പോര്‍ച്ചുഗല്‍ സൂപ്പര്‍ സ്ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് തന്നെയാണെന്നാണ് ഫുട്‌ബോള്‍ ലോകത്തെ പ്രവചനങ്ങള്‍. ഫുട്ബോള്‍ ലോകകപ്പിന് ശേഷം പുറത്തുവന്ന പട്ടികയുടെ തലപ്പത്ത് നില്‍ക്കുന്നത് റൊണാള്‍ഡോയാണ്. അവസാന സീസണിലെ സ്പാനിഷ് ലീഗിലും ചാംപ്യന്‍സ് ലീഗിലും റയല്‍ മാഡ്രിഡിനൊപ്പം മിന്നും പ്രകടനം കാഴ്ചവെച്ച റൊണാള്‍ഡോ തന്നെയാകും പുരസ്‌കാരത്തിന് അര്‍ഹനെന്നും വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.
റൊണാള്‍ഡോയുടെ മികവില്‍ തുടര്‍ച്ചയായ മൂന്നാം തവണ റയല്‍ ചാംപ്യന്‍സ് ലീഗ് കിരീടം ചൂടുകയും കൂടാതെ ലോകകപ്പില്‍ പോര്‍ച്ചുഗലിനൊപ്പം നേടിയ നാല് ഗോളുകളും റൊണാള്‍ഡോയെ പട്ടികയുടെ തലപ്പത്തേക്കെത്തിക്കാന്‍ സഹായിച്ചെന്നുമാണ് പുറത്തു വന്ന വാര്‍ത്തകള്‍. നിലവില്‍ ലയണല്‍ മെസ്സിയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും അഞ്ച് ബാലന്‍ ഡി ഓർ പുരസ്‌കാരം വീതം പങ്കിടുകയാണ്. ഇത്തവണ റൊണാള്‍ഡോയ്ക്ക് ബാലന്‍ ഡി ഓർ ലഭിച്ചാല്‍ മെസ്സിയെ മറികടന്ന് ഏറ്റവും കൂടുതല്‍ ബാലന്‍ ഡി ഓർ പുരസ്‌കാരം നേടുന്ന താരമെന്ന റെക്കോഡ് സ്വന്തമാക്കാം. 2008,2013, 2014,2016,2017വര്‍ഷങ്ങളിലാണ് റൊണാള്‍ഡോയ്ക്ക് ബാലന്‍ഡിയോര്‍ പുരസ്‌കാരം ലഭിച്ചിട്ടുള്ളത്.
30 അംഗ ഷോര്‍ട്ട്‌ലിസ്റ്റ്
സെര്‍ജിയോ അഗ്വേറോ -അര്‍ജന്റീന/ മാഞ്ചസ്റ്റര്‍ സിറ്റി
അലിസണ്‍ – ബ്രസില്‍/ ലിവര്‍പൂള്‍
ശരത് ബെയ്ല്‍ – വെയില്‍സ് /റയല്‍മാഡ്രഡ്
കരീം ബെന്‍സിമ – ഫ്രാന്‍സ് /റയല്‍ മാഡ്രിഡ്
എഡിസണ്‍ കവാനി -ഉറുഗ്വേ/ പിഎസ്ജി
കോര്‍ടോ -ബെല്‍ജിയം / റയല്‍ മാഡ്രിഡ്
ക്രിസ്റ്റിയാനോ റൊണാള്‍ഡോ – പോര്‍ച്ചുഗല്‍/ യുവന്റസ്
ഡി ബ്രുയിന്‍ -ബെല്‍ിയം / മാഞ്ചസ്റ്റര്‍ സിറ്റി
ഫര്‍മിനോ – ബ്രസീല്‍ / ലിവര്‍പൂള്‍
ഗോഡിന്‍ – ഉറുഗ്വേ/ അത്‌ലറ്റികോ മാഡ്രിഡ്
ഗ്രീസ്മന്‍ – ഫ്രാന്‍സ് / അത്‌ലറ്റികോമാഡ്രിഡ്
ഹസാര്‍ഡ് -ബെല്‍ജിയം / ചെല്‍സി
കെയ്ന്‍ ഇംഗ്ലണ്ട് / ടോട്ടന്‍ഹാം
ഇസ്‌കോ – സ്‌പെയിന്‍ / റയല്‍മാഡ്രിഡ്്
കാന്റെ -ഫ്രാന്‍സ് / ചെല്‍സി
ലോരീസ് – ഫ്രാന്‍സ്/ ടോട്ടന്‍ഹാം
മന്‍സുകിച് -ക്രൊയേഷ്യ / യുവന്റസ്
മാനെ – സെനഗല്‍ / ലിവര്‍പൂള്‍
മാര്‍സലോ – ബ്രസീല്‍/ റയല്‍മാഡ്രിഡ്
എമ്പപ്പെ – ഫ്രാന്‍സ് / പിഎസ്ജി
മെസി – അര്‍ജന്റീന ബാര്‍സലോണ
മോഡ്രിച്ച് – ക്രൊയേഷ്യ / റയല്‍മാഡ്രിഡ്
നെയ്മര്‍ – ്രബസീല്‍/ പിഎസ്ജി
ഒബ്ലക് – സ്ലൊവേനിയ / അത്‌ലറ്റിക്കോ മാഡ്രിഡ്
പോഗ്ബ- ഫ്രാന്‍സ് / മാഞ്ചസ്റ്റര്‍ യുണൈറ്റഡ്
റാക്റ്റിച് – ക്രൊയേഷ്യ / ബഴ്‌സലോണ
റാമോസ് – സ്‌പെയിന്‍ / റയല്‍മാഡ്രിഡ്
സലാ – ഈജിപ്ത് / ലിവര്‍പൂള്‍
സുവാരസ് – ഉറുഗ്വ/ ബഴ്‌സലോണ
വരാനെ – ഫ്രാന്‍സ് / റയല്‍മാഡ്രിഡ്
Leave a Comment