X

അംബേദ്കര്‍ വിവാദം; ഹര്‍ദിക് പാണ്ഡ്യയെ കുടുക്കിയത് വ്യാജന്‍!

രാജ്യത്ത് സംവരണം എന്ന രോഗം പരത്തിയ ആള്‍ എന്നായിരുന്നു അംബേദ്കറെ കുറിച്ചുള്ള ആക്ഷേപം

ഇന്ത്യന്‍ ഭരണഘടന ശില്‍പി ഡോ. ബി ആര്‍ അംബേദ്കറെ അപകീര്‍ത്തികരമായ രീതിയില്‍ വിമര്‍ശിച്ച് ട്വീറ്റ് ചെയ്തതിന്റെ പേരില്‍ ക്രിക്കറ്റ് താരം ഹര്‍ദിക് പാണ്ഡ്യക്കെതിരേ കേസ് എടുക്കാന്‍ കോടതി നിര്‍ദേശം നല്‍കിയെന്ന വാര്‍ത്തയാണ് ഇപ്പോഴത്തെ പ്രധാന ചര്‍ച്ച വിഷയം. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഹര്‍ദിക് അല്ല, അദ്ദേഹത്തിന്റെ ഓതോ ട്വിറ്റര്‍ വ്യാജന്‍ ചെയ്ത പണിയാണ് ഇന്ത്യന്‍ ഓള്‍ റൗണ്ടറെ കുടുക്കിയതെന്നാണ് ക്രിക്കറ്റ്‌നെക്‌സ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. @sirhardik3777 എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നാണ് വിവാദ ട്വീറ്റുകള്‍ വന്നിരിക്കുന്നത്. എന്നാല്‍ ഹര്‍ദികിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ @hardikpandya7 എന്നാണൈന്നാണ് ക്രിക്കറ്റ്‌നെക്‌സ് പറയുന്നത്. അതേസമയം ഈ വിഷയത്തിലുള്ള ഹര്‍ദിക് പാണ്ഡ്യയുടെ പ്രതികരണം മാധ്യമങ്ങള്‍ക്ക് ആര്‍ക്കും കിട്ടിയിട്ടില്ല.

ഹര്‍ദിക് പാണ്ഡ്യ ഭരണഘടന ശില്‍പിയായ അംബ്ദേകറെ അപമാനിക്കുകയും ദളിതരുടെ വികാരം വൃണപ്പെടുത്തുകയും ചെയ്തതായി ചൂണ്ടിക്കാട്ടി അഭിഭാഷകനും രാഷ്ട്രീയ ഭീം സേന അംഗവുമായ ഡി ആര്‍ മേഘ്‌വാള്‍ ജോഥ്പൂര്‍ എസ് എസി/എസ് ടി കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി രാജസ്ഥാന്‍ പൊലീസിനോട് പാണ്ഡ്യക്കെതിരേ കേസ് എടുക്കാന്‍ നിര്‍ദേശം നല്‍കിയത്. ‘ഏത് അംബേദ്കര്‍? നിയമവും ഭരണഘടനയും തയ്യാറാക്കിയ ആ ആളോ അതോ രാജ്യത്ത് സംവരണം എന്ന രോഗം പരത്തിയ ആളോ’ എന്ന ട്വീറ്റാണ് വിവാദമായത്.

ഏത് അംബേദ്കര്‍? രാജ്യത്ത് ‘സംവരണ രോഗം’ പരത്തിയ ആളോ? ഹര്‍ദിക് പാണ്ഡ്യക്കെതിരേ കേസ്

This post was last modified on March 22, 2018 4:43 pm