പത്തൊമ്പത് ദിവസത്തിനിടെ അഞ്ചാം സ്വര്‍ണ നേട്ടവും കരസ്ഥമാക്കിയ ഇന്ത്യന്‍ താരം ഹിമ ദാസിന് അഭിനന്ദനവുമായി ബോളിവുഡ് താരം അനുഷ്‌ക ശര്‍മ. പത്തൊമ്പതുകാരിയായ ഹിമ ദാസിന് ട്വിറ്ററിലൂടെയാണ് അനുഷ്‌ക ആശംസകള്‍ അറിയിച്ചത്. മനക്കരുത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും ഉത്തമ ഉദാഹരണമായ ഹിമ പെണ്‍കുട്ടികള്‍ക്ക് വലിയ പ്രചോദമാണെന്ന് അനുഷ്‌ക കുറിച്ചു. അനുഷ്‌കയ്ക്ക് പുറമെ അനില്‍ കപൂര്‍, തപ്‌സി പന്നു, ശേഖര്‍ കപൂര്‍, മല്ലിക ഷെറാവത്ത്, റിതേഷ് ദേശ്മുഖ് എന്നവരുള്‍പ്പെടെ ബോളിവുഡില്‍ നിന്നും നിരവധി താരങ്ങളും ട്വിറ്ററിലൂടെ ഹിമയ്ക്ക് ആശംസകള്‍ അറിയിച്ചു. നേരത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറും ആശംസകള്‍ അറിയിച്ച് രംഗത്തെത്തിയിരുന്നു.
ജൂലൈ രണ്ടിന് പോളണ്ടിലായിരുന്നു ഹിമയുടെ ആദ്യ സ്വര്‍ണം. ഏഴിന് പോളണ്ടിലെ തന്നെ കുട്നോ അത്ലറ്റിക്സ് മീറ്റിലെ 200 മീറ്ററിലും ഹിമ സ്വര്‍ണം നേടി. 23.92 സെക്കന്‍ഡിലാണ് ഹിമ മത്സരം പൂര്‍ത്തിയാക്കിയത്. ആറ് ദിവസങ്ങള്‍ക്ക് ശേഷം ചെക്ക് റിപ്പബ്ലിക്കിലെ ക്ലഡ്നോ അത്ലറ്റിക് മീറ്റിലും സ്വര്‍ണം. ഇത്തവണ 200 മീറ്ററിലെ സമയം 23.43 സെക്കന്‍ഡ്. പിന്നാലെ ടബോര്‍ അത്ലറ്റിക് മീറ്റിലും ഹിമ സ്വര്‍ണം നേടി. ചെക് റിപ്പബ്ലിക്കിലെ നോവ് മെസ്റ്റോയില്‍ നടന്ന മത്സരത്തില്‍ ഇഷ്ടയിനമായ 400 മീറ്ററിലാണ് ഹിമ അവസാനത്തെ സ്വര്‍ണം നേടിയത്. 52.09 സെക്കന്‍ഡില്‍ ഹിമ മത്സരം പൂര്‍ത്തിയാക്കി. ജൂലൈ രണ്ടിന് ശേഷം ഹിമ നേടുന്ന അഞ്ചാം സ്വര്‍ണ നേട്ടമാണിത്.
This post was last modified on July 23, 2019 11:13 am
Leave a Comment