X
    Categories: കായികം

ഹോക്കി ലോകകപ്പ് :പാക്കിസ്ഥാനെ തകര്‍ത്ത് ബെല്‍ജിയം ക്വാര്‍ട്ടറില്‍

നാളെ ഇന്ത്യ- നെതര്‍ലെന്‍ഡ്‌സ് ക്വാര്‍ട്ടര്‍ മത്സരം

ഒഡീഷ, ഭുവനേശ്വറില്‍ നടക്കുന്ന പതിനാലാമത് ഹോക്കി ലോകകപ്പിന്റെ ക്രോസ് ഓവര്‍ മത്സരത്തില്‍ ബെല്‍ജിയം പാക്കിസ്ഥാനെ തകര്‍ത്ത് ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. പാക്കിസ്ഥാനെതിരെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ് ബെല്‍ജിയത്തിന്റെ ജയം. മറ്റൊരു മത്സരത്തില്‍ കാനഡയെ 5-0 എന്ന സ്‌കോറിനു വീഴ്ത്തി നെതര്‍ലന്‍ഡ്സും ക്വാര്‍ട്ടറിലെത്തി. ഇന്ത്യയാണ് ക്വാര്‍ട്ടറില്‍ നെതര്‍ലന്‍ഡ്സിന്റെ എതിരാളി.

ലോകകപ്പില്‍ മോശം പ്രകടനം നടത്തുന്ന പാക്കിസ്ഥാന് ബെല്‍ജിയത്തിനെതിരെയും കാര്യമായ ചലനമുണ്ടാക്കാനായില്ല. അലക്സാണ്ടര്‍ ഹെന്‍ഡ്രിക്സ്(10), തോമസ് ബ്രയില്‍സ്(13), സെഡ്രിക് ഷാര്‍ലിയര്‍(27), സെബാസ്റ്റിയന്‍ ഡോക്കിയര്‍(35), ടോം ബൂണ്‍(53) എന്നിവരായിരുന്നു ബെല്‍ജിയത്തിന്റെ സ്‌കോറര്‍മാര്‍. ക്വാര്‍ട്ടറില്‍ ജര്‍മനിയാണ് ബെല്‍ജിയത്തിന്റെ എതിരാളികള്‍. ലാര്‍സ് ബ്ലേക്ക്(16), റോബര്‍ട്ട് കെംബര്‍മാന്‍(20), വാന്‍ ഡാന്‍(40, 58), തിയറി ബ്രിങ്ക്മാന്‍(41) എന്നിവരാണ് നെതര്‍ലന്‍ഡ്സിനായി സ്‌കോര്‍ ചെയ്തത്. ഗ്രൂപ്പ് ചാമ്പ്യന്മാരായി ക്വാര്‍ട്ടറിലെത്തിയ ഇന്ത്യയുമായുള്ള ക്വാര്‍ട്ടര്‍ പേരാരാട്ടം നെതര്‍ലന്‍ഡ്‌സിന് കുടുപ്പമേറിയതാകും. നാളെ ഇന്ത്യ- നെതര്‍ലെന്‍ഡ്‌സ് ക്വാര്‍ട്ടര്‍ മത്സരം.