ഇംഗ്ലണ്ട് ലോകകപ്പിനൊരുങ്ങുമ്പോള്‍ പാക് ക്രിക്കറ്റ് താരങ്ങള്‍ക്ക് മുന്നറിയിപ്പുമായി മുന്‍ താരം വസിം അക്രം രംഗത്തെത്തിയിരുന്നു. ഓസ്ട്രേലിയയ്ക്കെതിരെ പാക്കിസ്ഥാന് തോല്‍വി വഴങ്ങിയതിന് ശേഷം അക്രം ഇപ്പോള്‍ വീണ്ടും ആവര്‍ത്തിക്കുകയാണ്. ‘കളിക്കിറങ്ങുന്നതിന് മുന്‍പ് ബിരിയാണി കഴിക്കരുത്.ബിരിയാണി കഴിച്ച് കളിക്കാനിറങ്ങിയാല് നിങ്ങള്‍ക്ക് ചാമ്പ്യന്‍ ടീമുകളെ തോല്‍പ്പിക്കാന്‍ സാധിക്കില്ല’ ഇതാണ് അക്രം പാക് താരങ്ങള്‍ക്ക് നല്കുന്ന മുന്നറിയിപ്പ്. മുന്‍ നായകന് വസീം അക്രത്തിന്റെ ഉപദേശം കേട്ട് ഞെട്ടിയിരിക്കുകയാണ് പാക്കിസ്ഥാന് ക്രിക്കറ്റ് ടീം. പാക്കിസ്ഥാന്റെ ഭക്ഷണ മെനുവില്‍ ഇപ്പോഴും ബിരിയാണി ഉണ്ടെന്നും അത് ശരിയായ ഡയറ്റിന് യോജിച്ചതല്ലെന്നുമാണ് അക്രത്തിന്റെ കണ്ടെത്തല്‍.
ശരിയായ ഡയറ്റിന്റെ ഭാഗമല്ല ബിരിയാണി. ഫീല്‍ഡില്‍ നിങ്ങള്‍ അലസരാവും. അതുകൊണ്ടാണ് കളിക്കിറങ്ങുന്നതിന് മുന്‍പ് ബിരിയാണി കഴിക്കരുത് എന്ന് അക്രം പറയുന്നത്.പാക് താരങ്ങളുടെ ശാരീരിക ക്ഷമതയിലും ഫീല്‍ഡിങ് നിലവാരത്തിലും പാക് കോച്ച് മിക്കി ആര്‍തര്‍ നേരത്തെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഡയറ്റീഷ്യന്റെ നിര്‍ദേശം മിക്ക ടീമുകളും പാലിക്കാന്‍ ശ്രമിക്കുമ്പോള്‍ പാക് ടീമില്‍ പല താരങ്ങളും ഈ ഡയറ്റ് ക്രമത്തില്‍ നിന്നും ചാടാന്‍ ശ്രമിക്കാറുണ്ടെന്നും അക്രം പറഞ്ഞു.
This post was last modified on June 14, 2019 11:30 am