ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അപൂര്‍വമായി ലഭിക്കുന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ദക്ഷിണാഫ്രിക്കന്‍ താരം ഫാഫ് ഡുപ്ലെസിസ്. ഒരു ഐപിഎല്‍ മത്സരത്തില്‍ നാല് കാച്ചുകള്‍ നേടുന്ന ഫീല്‍ഡര്‍ എന്ന നേട്ടമാണ് ഡുപ്ലെസിസ് സ്വന്തമാക്കിയത്. ഐപിഎല്ലില്‍ ഈ നേട്ടം നേടുന്ന ആറാമത്തെ താരമാണ് ഡുപ്ലെസിസ്.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ സുനില്‍ നരെയ്ന്‍, നിതീഷ് റാണ, റോബിന്‍ ഉത്തപ്പ, ദിനേഷ് കാര്‍ത്തിക്ക് എന്നിവരെ പുറത്താക്കിയാണ് ഡുപ്ലെസിസ് നേട്ടം കൊയ്തത്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ജാക്ക് കാലിസ്, രാഹുല്‍ തേവാട്ടിയ, ഡേവിഡ് മില്ലര്‍, ഡേവിഡ് വാര്‍ണര്‍ എന്നിവരാണ് ഇതിനു മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.
Leave a Comment