X
    Categories: കായികം

ലയണൽ മെസ്സി വീണ്ടും അർജന്റീന ടീമിൽ നിന്നും പുറത്ത്

റഷ്യന്‍ ലോകകപ്പിന് ശേഷം നടന്ന നാല്  നടന്ന സൗഹൃദ മത്സരങ്ങളിലും മെസി കളിച്ചിരുന്നില്ല. എന്നാല്‍ ബോക്ക ജൂനിയേഴ്‌സിലെയും റിവര്‍ പ്ലേറ്റിലെയും താരങ്ങളെ ഒഴിവാക്കിയ ലയണല്‍ സ്‌കലോനിയുടെ തീരുമാനം ഞെട്ടിപ്പിക്കുന്നതാണ്.

ഇതിഹാസ താരം ലയണല്‍ മെസിയെ ഒഴിവാക്കി മെക്‌സിക്കോക്കെതിരെയുള്ള സൗഹൃദ മത്സരത്തില്‍ ടീമിനെ പ്രഖ്യാപിച്ച് അര്‍ജന്റീന.  കഴിഞ്ഞ ദിവസമാണ് മെക്‌സിക്കോക്കെതിരെ ഈ മാസം അവസാനത്തോടെ നടക്കുന്ന രണ്ട് മത്സരങ്ങളിലേക്കുള്ള ടീം പ്രഖ്യാപനം ഉണ്ടായത്. കോപ്പ ലിബെര്‍റ്റഡോര്‍സ് ഫൈനലിസ്റ്റുകളായ ബൊക്ക ജൂനിയേഴ്‌സ്, റിവര്‍ പ്ലേറ്റ് എന്നിവയിലെ കളിക്കാരും ടീമില്‍ നിന്ന് പുറത്തായി.

ടീമില്‍ മെസി ഒഴിവാക്കപ്പെട്ടതില്‍ അത്ഭുതമില്ല. റഷ്യന്‍ ലോകകപ്പിന് ശേഷം നടന്ന നാല്  നടന്ന സൗഹൃദ മത്സരങ്ങളിലും മെസി കളിച്ചിരുന്നില്ല. എന്നാല്‍ ബോക്ക ജൂനിയേഴ്‌സിലെയും റിവര്‍ പ്ലേറ്റിലെയും താരങ്ങളെ ഒഴിവാക്കിയ ലയണല്‍ സ്‌കലോനിയുടെ തീരുമാനം ഞെട്ടിപ്പിക്കുന്നതാണ്.

പാരിസ് സെന്റ് ജര്‍മ്മന്‍ വിംഗര്‍ ഏയ്ഞ്ചല്‍ ഡി മരിയ, മാഞ്ചസ്റ്റര്‍ സിറ്റി മുന്നേറ്റതാരം സെര്‍ജിയോ അഗ്യൂറോ എസി മിലാന്‍ താരം  ഗോണ്‍സാലോ ഹിഗ്വെന്‍ എന്നിവര്‍ക്കും ടീമില്‍ ഇടമില്ല. ഇന്റര്‍ മിലാന്‍ താരം മൗറോ ഇക്കാര്‍ഡി, ലൗന്റാറോ മാര്‍ട്ടിന്‍സറെ, എന്നിവരും അത്‌ലറ്റികോ മാഡ്രിഡ് താരം എയ്ഞ്ചല്‍ കൊറിയ, യുവന്റസ് താരം പൗലോ ഡൈബാല എന്നിവരും ടീമില്‍ ഇടം നേടി. മെസി ഇല്ലാതെ തന്നെ ഇറാക്കിനെ 4-0 നും ഗ്വാട്ടിമാലയെ 3-0 നും പരാജയപ്പെടുത്തിയ അര്‍ജന്റീന കൊളംബിയയോട് സമനില വഴങ്ങി. എന്നാല്‍ ബ്രസിലിനോട് 1-0 ന് പരാജയപ്പെടുകയും ചെയ്തു.