X
    Categories: കായികം

ക്ലബില്‍ നിന്ന് പോകാം; നെയ്മറുടെ കൈമാറ്റ തുക പകുതിയായി പി എസ് ജി വെട്ടിക്കുറച്ചു; ഇപ്പോള്‍ 1380 കോടി രൂപ

നെയ്മറുടെ മുന്‍ ക്ലബ് ബാര്‍സിലോണയാണു താരത്തെ സ്വന്തമാക്കാന്‍ മുന്നിലുള്ളത്.

പാരിസ് -സെയ്ന്‍റ് ജെര്‍മെയിന്‍ (PSG) ക്ലബ്ബില്‍ നിന്ന് പുറത്തു പോകാന്‍ താത്പര്യം അറിയിച്ച സൂപ്പര്‍ താരം നെയ്മറുടെ കൈമാറ്റ തുക വെട്ടിക്കുറച്ച് ക്ലബ്. ഒരു ഘട്ടത്തില്‍ നെയ്മറിനായി 300 ദശലക്ഷം യൂറോ (ഏകദേശം 2302 കോടി രൂപ) ആവശ്യപ്പെട്ടിരുന്ന ഫ്രഞ്ച് ക്ലബ് ഇപ്പോള്‍ നെയ്മറുടെ വില 180 ദശലക്ഷം യൂറോയായി (ഏകദേശം 1380 കോടി രൂപ) കുറച്ചു.

നെയ്മറുടെ മുന്‍ ക്ലബ് ബാര്‍സിലോണയാണ് താരത്തെ സ്വന്തമാക്കാന്‍ മുന്നിലുള്ളത്. നെയ്മറെ ടീമിലെടുക്കാന്‍ റയല്‍ മഡ്രിഡ് പ്രസിസന്റ് ഫ്‌ലോറന്റീനോ പെരേസിനും തല്‍പര്യമുണ്ടെങ്കിലും താരത്തെ വേണ്ടെന്ന നിലപാടിലാണു പരിശീലകന്‍ സിനദിന്‍ സിദാന്‍. 2017ല്‍ ലോക റെക്കോര്‍ഡ് തുകയായ 222 ദശലക്ഷം യൂറോയ്ക്കാണു (ഏകദേശം 1700 കോടി രൂപ) നെയ്മര്‍ ബാര്‍സിലോണയില്‍നിന്നു പിഎസ്ജിയിലെത്തിയത്.

ഇതിനിടെ, നെയ്മര്‍ക്കെതിരായ ബലാത്സംഗ കേസ് തെളിവുകളുടെ അഭാവത്തില്‍ ബ്രസീല്‍ പൊലീസ് അവസാനിപ്പിച്ചിരുന്നു. പാരിസിലെ ഹോട്ടലില്‍വച്ചു നെയ്മര്‍ പീഡിപ്പിച്ചു എന്ന ബ്രസീലുകാരി മോഡലിന്റെ പരാതിയിലാണു നേരത്തേ നെയ്മര്‍ക്കെതിരെ കേസെടുത്തത്.