X
    Categories: കായികം

അഭിനവ് ബിന്ദ്രയ്ക്ക് അന്താരാഷ്ട്ര ഷൂട്ടിങ് ഫെഡറേഷന്റെ പരമോന്നത ബഹുമതി

2008 ലെ ബെയ്ജിങ് ഒളിമ്പിക്‌സിലെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഇനത്തിലായിരുന്നു രാജ്യത്തിന്റെ അഭിമാനമായി ബിന്ദ്ര സ്വര്‍ണം നേടിയത്.

ഇന്ത്യയുടെ ഒളിമ്പിക്സ് സ്വര്‍ണമെഡല്‍ ജേതാവ് അഭിനവ് ബിന്ദ്രയ്ക്ക് അന്താരാഷ്ട്ര ഷൂട്ടിങ് ഫെഡറേഷന്റെ പരമോന്നത ബഹുമതി. ഷൂട്ടിങ്ങിലെ മികവും ഷൂട്ടിങ്ങിനായി നല്‍കുന്ന സംഭാവനകളും കണക്കിലെടുത്ത് നല്‍കുന്ന ബ്ലൂ ക്രോസ് അവാര്‍ഡ്  ബിന്ദ്ര  മ്യൂണിക്കി ഏറ്റുവാങ്ങി. ഈ ബഹുമതി ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരന്‍ കൂടിയാണ് ബിന്ദ്ര. ഇന്റര്‍നാഷണല്‍ സ്പോര്‍ട്സ് ഷൂട്ടിങ് ഫെഡറേഷന്റെ ഏറ്റവും ഉന്നതമായ പുരസ്‌കാരമാ ബ്ലൂ ക്രോസ് ലഭിച്ചതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്ന് ബിന്ദ്ര പറഞ്ഞു. ഇന്ത്യയുടെ എക്കാലത്തെയും മികച്ച കായിക താരങ്ങളിലൊരാളായ ബിന്ദ്ര ഒളിമ്പിക്‌സില്‍ ഇന്ത്യക്കു വേണ്ടി വ്യക്തിഗത സ്വര്‍ണം നേടിയ ആദ്യ താരം കൂടിയാണ്.

2008 ലെ ബെയ്ജിങ് ഒളിമ്പിക്‌സിലെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഇനത്തിലായിരുന്നു രാജ്യത്തിന്റെ അഭിമാനമായി ബിന്ദ്ര സ്വര്‍ണം നേടിയത്. 2000 ത്തില്‍ അര്‍ജുനയും 2001 ല്‍ രാജീവ്ഗാന്ധി ഖേല്‍ രത്ന അവാര്‍ഡും ലഭിച്ചിരുന്നു. 2002, 2006, 2010, 2014 വര്‍ഷങ്ങളില്‍ കോമണ്‍വെല്‍ത്ത് ഗെയിംസിലും ബിന്ദ്ര സ്വര്‍ണജേതാവായിരുന്നു. 2002, 2010 വര്‍ഷങ്ങളില്‍ വെള്ളിയും 2006ലെ കോമണ്‍വെല്‍ത്തില്‍ വെങ്കലവും താരം സ്വന്തമാക്കി.