X

ഓള്‍ഡ് ഈസ് ഗോള്‍ഡ്; ഇംഗ്ലണ്ടിനെ തകര്‍ത്ത മലിംഗയെയും എയ്ഞ്ചലോ മാത്യൂസിനെയും അഭിനന്ദനങ്ങളില്‍ മൂടി സോഷ്യല്‍ മീഡിയ

ഇംഗ്ലണ്ടിനെതിരെ ലങ്കന്‍ നിരയുടെ ത്രസിപ്പിക്കുന്ന പ്രകടനത്തിന് കൈയടിച്ച് മുന്‍ താരങ്ങളും ആരാധകരും എത്തിയിരിക്കുകയാണ്.

ലോകകപ്പില്‍ ശക്തരായ ഇംഗ്ലണ്ടിനെതിരെ അട്ടിമറി വിജയം സ്വന്തമാക്കിയ ശ്രീലങ്കയെ പ്രശംസിക്കുകയാണ് ക്രിക്കറ്റ് ലോകം. ലോകകപ്പ് ഫേവറേറ്റുകള്‍ എന്ന് ഇംഗ്ലണ്ടിനെ വിശേഷിപ്പിച്ചവര്‍ക്ക് തെറ്റി. ലങ്ക ഉയര്‍ത്തിയ 233 റണ്‍സ് വിജയ ലക്ഷ്യം പിന്‍തുടര്‍ന്ന ഇംഗ്ലണ്ട് 47 ഓവറില്‍ 210 റണ്‍സില്‍ എല്ലാവരും പുറത്തായിരുന്നു. മത്സരത്തില്‍ കുറഞ്ഞ സ്‌കോര്‍ നേടിയ ലങ്കന്‍ നിര ബൗളിംഗിലൂടെ വന്‍ തിരിച്ചു വരവാണ് നടത്തിയത് ശ്രീലങ്കന്‍ നിരയില്‍ 10 ഓവറുകള്‍ എറിഞ്ഞ് നാലു വിക്കറ്റ് വീഴ്ത്തിയ ലസിത് മലിംഗയുടെ പ്രകടനമാണ് നിര്‍ണായകമായത്. മലിംഗ നാലു വിക്കറ്റ് വീഴത്തിയപ്പോള്‍ മൂന്നു വിക്കറ്റ് വീഴ്ത്തി സില്‍വയും മികച്ച പ്രകടനം പുറത്തെടുത്തു. ഇശ്രു ഉഡാന രണ്ട് വിക്കറ്റും പ്രദീപ് ഒന്നും വീഴ്ത്തി. ബാറ്റിംഗില്‍ എയ്ഞ്ചലോ മാത്യൂസിന്റെ(85) ഇന്നിംഗ്സാണ് ശ്രീലങ്കയെ വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്.

ഇംഗ്ലണ്ടിനെതിരെ ലങ്കന്‍ നിരയുടെ ത്രസിപ്പിക്കുന്ന പ്രകടനത്തിന് കൈയടിച്ച് മുന്‍ താരങ്ങളും ആരാധകരും എത്തിയിരിക്കുകയാണ്. മഹേള ജയവര്‍ദ്ധനെ, സനത് ജയസൂര്യ, കുമാര്‍ സംഗക്കാര ഉള്‍പ്പെടെയുള്ള താരങ്ങള്‍ ലങ്കന്‍ ടീമിനെ പ്രശംസിച്ച് രംഗത്തെത്തി. ലീഡ്സില്‍ 20 റണ്‍സിനായിരുന്നു ലങ്കയുടെ ത്രസിപ്പിക്കുന്ന ജയം. പോയിന്റ് പട്ടികയില്‍ ഇപ്പോള്‍ രണ്ടു ജയവുമായി ബംഗ്ലാദേശിനെ പിന്നിലാക്കി ലങ്ക അഞ്ചാം സ്ഥാനത്തേക്ക് കയറി.

This post was last modified on June 22, 2019 6:50 am