X

ഇന്ത്യ- ഇംഗ്ലണ്ട് മൽസരത്തിന് മഴ ഭീഷണിയോ? കാലാവസ്ഥ പ്രവചനം ഇങ്ങനെ

മഴ കളിച്ചാൽ പലരുടെയും കണക്ക് കൂട്ടല്‍ പാടെ തകരും.

ലോകകപ്പ് ടൂർണമെന്റിലെ ഏറ്റവും നിർണായക മൽസരം ഇന്ന് ബെർമിൻഹാമിൽ നടക്കാനിരിക്കെ ഇന്ന് മഴ വില്ലനാവുമോ എന്നാണ് എല്ലാവരും ഉറ്റ് നോക്കുന്ന മറ്റൊരു കാര്യം. മൽസരം പരാജയം പോലും മുന്നോട്ടുള്ള യാത്രക്ക് ഇന്ത്യക്ക് ഭീഷണിയാവില്ലെന്നിരിക്കെ ഇംഗ്ലണ്ടിന് പുറമെ, ബംഗ്ലാദേശ്, ശ്രീലങ്ക, പാകിസ്താൻ എന്നവർക്ക് നിർണായകമാണ്. അതിനാൽ മഴ കളിച്ചാൽ പലരുടെയും കണക്ക് കൂട്ടല്‍ പാടെ തകരും.

എന്നാല്‍, ഇന്ത്യ ഇംഗ്ലണ്ട് മൽസരത്തിന് മഴ ഭീഷണി ഉയർത്തില്ലെന്നാണ് ഇതുവരെയുള്ള കണക്ക് കൂട്ടൽ. മഴ പെയ്യാനുള്ള സാധ്യത വെറു 10 ശതമാനം മാത്രമാണെന്നാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്. ചെറിയ കാറ്റുള്ള വെയിലുള്ള ദിനമായിരിക്കും മൽസര വേദിയിലെന്നാണ് അവസാന വട്ട പിച്ച് പരിശോധന ചൂണ്ടിക്കാട്ടുന്നത്. 22 മുതൽ 11 ഡിഗ്രി സെൽഷ്യസ് വരെ ചൂടായിരിക്കും മേഖലയിൽ അനുഭവപ്പെടുക. 80 ശതമാനമാണ് നിലവിലെ ആർദ്രത.

അതേസമയം, കാലവസ്ഥയും പിച്ചിന്റെ സ്വഭാവവും ഇന്ന സ്പിന്നിനെ തുണയ്ക്കുമെന്നാണ് കണക്കൂട്ടൽ. അതു കൊണ്ട് തന്നെ ഇന്ത്യൻ ബൗളര്‍മാര്‍ക്ക് മികച്ച പ്രകടനം നടത്താൻ അവസരം ഒരുങ്ങും.

“സാരേ ജഹാം സേ അച്ഛാ എഴുതിയത് ഇഖ്ബാലാണ്”, അതുകൊണ്ട് ഇംഗ്ലണ്ടിനെതിരെ പിന്തുണ ഇന്ത്യക്കെന്ന് പാകിസ്താന്‍ ആരാധകര്‍

 

This post was last modified on June 30, 2019 2:48 pm