X

സിപിഐഎമ്മുകാര്‍ യൂദാസുകളെന്ന് വെള്ളാപ്പള്ളി;പാടില്ലായിരുന്നുവെന്ന് കോടിയേരി

കണ്ണൂര്‍ കൂവോട് നടന്ന ഓണാഘോഷ സമാപനത്തോട് അനുബന്ധിച്ച് നടന്ന സാംസ്‌കാരിക ഘോഷയാത്രയില്‍ ശ്രീനാരായണ ഗുരുവിനെ കുരിശില്‍ തറയ്ക്കുന്ന തരത്തിലെ നിശ്ചല ദൃശ്യം അവതരിപ്പിക്കാന്‍ പാടില്ലായിരുന്നു എന്ന് സിപിഐഎം സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. അതേസമയം ഗുരുവിനെ കുരിശില്‍ തറച്ച യൂദാസുകളാണ് സിപിഐഎമ്മുകാരെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ആരോപിച്ചു. കഴിഞ്ഞ ദിവസം ബാലസംഘത്തിന്റേയും കൂവോട് പബ്ലിക് ലൈബ്രറിയുടേയും നേതൃത്വത്തില്‍ നടത്തിയ പരിപാടിയിലാണ് ശ്രീനാരായണ ഗുരുവിനെ കുരിശില്‍ തറയ്ക്കുന്ന തരത്തിലെ ഫ്‌ളോട്ട് അവതരിപ്പിച്ചത്. ഹൈന്ദവ വര്‍ഗീയതയ്ക്ക് എതിരായ സന്ദേശം എന്ന നിലയ്ക്കാണ് സംഘാടകര്‍ ഇത് അവതരിപ്പിച്ചതെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശന ശരം ഏറ്റു വാങ്ങേണ്ടി വന്നതിനെ തുടര്‍ന്നാണ് കോടിയേരിക്ക് വിശദീകരണവുമായി രംഗത്ത് എത്തേണ്ടി വന്നത്. ചട്ടമ്പി സ്വാമിയെയോ മന്നത്ത് പത്മനാഭനെയോ ഇതുപോലെ അവതരിപ്പിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കോ അവരുടെ പോഷക സംഘടനകള്‍ക്കോ ധൈര്യമുണ്ടോയെന്നും വെള്ളാപ്പള്ളി ചോദിച്ചു.

This post was last modified on December 27, 2016 3:21 pm