X

അവയവദാനത്തിനെതിരെ തെറ്റായ പ്രസ്താവന നടത്തിയതിന് മാപ്പ് ചോദിക്കുന്നു: ശ്രീനിവാസന്‍

അഴിമുഖം പ്രതിനിധി

അവയവദാനത്തിനെതിരെ തെറ്റായ പ്രസ്താവന നടത്തിയതിന് മാപ്പ് ചോദിച്ചുകൊണ്ട് ശ്രീനിവാസന്‍ രംഗത്തെത്തി. അവയവദാനത്തിനെതിരെ പ്രസ്താവന നടത്തിയത് തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്നും പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ശ്രീനിവാസന്‍ പറഞ്ഞു.

‘അവയവദാനം എന്ന തട്ടിപ്പുമായി കുറേപ്പേര്‍ ഇപ്പോള്‍ ഇറങ്ങിയിട്ടുണ്ട്. അവയവദാനം മഹാദാനം എന്നാണ് ഇവര്‍ പറയുന്നത്. ഒന്നുമല്ല സ്വന്തം അച്ഛന്റെയോ മകന്റെയോ പോലും അവയവം സ്വീകരിച്ചാല്‍ ശരീരം അത് റിജക്റ്റ് ചെയ്തുകൊണ്ടിരിക്കുമെന്ന് ഡോ. ബിഎം ഹെഗ്ഡെ പറഞ്ഞിട്ടുണ്ട്. ഹെലികോപ്റ്ററില്‍ ഹൃദയം കൊണ്ടുവന്നതിനു വാര്‍ത്താ പ്രാധാന്യം കിട്ടി. ആ വ്യക്തി ഇപ്പോള്‍ ജീവിച്ചിരിപ്പില്ല’ ഇങ്ങനെ പോകുന്നു അവയവ ദാനത്തിനെതിരെയുള്ള ശ്രീനിവാസന്റെ പ്രസ്താവന.

എന്നാല്‍ ഇതിനെതിരെ അവയവ സ്വീകര്‍ത്താവ് മാത്യു അച്ചാടന്‍ ഫെയ്സ്ബുക്കില്‍ ഇട്ട പോസ്റ്റ് വൈറലായി മാറിയിരുന്നു. മാത്യു അച്ചാടന്റെ ഫെയ്സ്ബുക്ക് കുറിപ്പില്‍ ഇങ്ങനെ പറയുന്നു, ‘എയര്‍ ആംബുലന്‍സില്‍ തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലെത്തിച്ച നീലകണ്ഠശര്‍മ്മയുടെ ഹൃദയം 15 മാസത്തിനിപ്പുറവും എന്റെ നെഞ്ചിനുള്ളില്‍ സ്പന്ദിക്കുന്നുണ്ട്. ലിസി ആശുപത്രിയില്‍ അന്ന് ഹൃദയം സ്വീകരിച്ചയാള്‍ ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടോ എന്ന് തിരക്കി നോക്കണം എന്ന് താങ്കള്‍ പരിഹസിച്ചത് എന്നെക്കുറിച്ചാണ്.’

നിരുത്തരവാദപരമായ പ്രസ്താവനകള്‍ നടത്തി ജനങ്ങളെ വഴിതെറ്റിക്കരുതെന്ന് പറഞ്ഞാണ് മാത്യു അച്ചാടന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

This post was last modified on December 27, 2016 2:25 pm