X

അതിക്രമിച്ചു കടന്നാല്‍ വെടിവെച്ചുകൊല്ലും; ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ശ്രീലങ്കയുടെ ഭീഷണി

അഴിമുഖം പ്രതിനിധി

ശ്രീലങ്കയുടെ സമുദ്രാര്‍ത്ഥി ലംഘിക്കുന്ന മത്സ്യത്തൊഴിലാളികളെ വെടിവയക്കേണ്ടി വരുമെന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ. ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളോടാണ് വിക്രമസിംഗെയുടെ മുന്നറിയിപ്പ്. ശ്രീലങ്കന്‍ ജനതയുടെ ഉപജീവനമാര്‍ഗം ഇല്ലാതാക്കുന്ന തരത്തിലാണ് ഇന്ത്യക്കാരായ തൊഴിലാളികളുടെ കടന്നുകയറ്റമെന്നും ഇങ്ങനെ ചെയ്യുന്നവരെ വെടിവെച്ചുകൊല്ലേണ്ടിവരുമെന്നും ശ്രീലങ്കന്‍ പ്രധാനമന്ത്രി പറഞ്ഞു. എന്റെ വീട്ടില്‍ ഒരാള്‍ അതിക്രമിച്ചു കടന്നാല്‍ അയാളെ എനിക്ക് വെടിവയ്ക്കാം. അയാള്‍ കൊല്ലപ്പെടുകയാണെങ്കില്‍ നിയമം എനിക്കതിന് സംരക്ഷണം തരുന്നുണ്ടെന്നുമാണ് റനില്‍ വിക്രമസിംഗെയുടെ വിവാദപരമാര്‍ശം ഉണ്ടായത്.

എന്നാല്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രിയുടെ പ്രസ്താവനയെ ഇന്ത്യ അപലപിച്ചു. ശ്രീലങ്കയില്‍ സന്ദര്‍ശനം നടത്തുന്ന ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഇക്കാര്യത്തില്‍ ഇന്ത്യയുടെ പ്രതിഷേധം അറിയിക്കുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രീലങ്കന്‍ പര്യടനത്തിനു മുന്നോടിയായിട്ടാണ് വിക്രമസിംഗെയുടെ പ്രസ്താവന വന്നിരിക്കുന്നതും.

This post was last modified on December 27, 2016 2:52 pm