X

എസ് എസ് എല്‍ സിക്ക് റെക്കോഡ് വിജയം; വിജയശതമാനം 97.99

 അഴിമുഖം പ്രതിനിധി

എസ്. എസ്. എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബാണ് തിരുവനന്തപുരത്തു വച്ച് വാര്‍ത്താസമ്മേളനത്തില്‍ ഫലം പ്രഖ്യാപിച്ചത്.

ഇപ്രാവശ്യം 97.99 ശതമാനം വിദ്യാര്‍ഥികള്‍  വിജയം കൈവരിച്ചു.കഴിഞ വര്‍ഷം ഇത് 95.47 ആയിരുന്നു. പോയ വര്‍ഷത്തേക്കാള്‍ 2.52 ശതമാനം വര്‍ധനയാണ്  ഇക്കുറിയുണ്ടായത്.മോഡറേഷനില്ലാതെയാണ് ഈ വിജയം നേടിയത് എന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.  4,58,841 വിദ്യാര്‍ഥികള്‍ ഉന്നതപഠനത്തിന് യോഗ്യരായി.

12,287 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. മലപ്പുറം ജില്ലയിലാണ് എ പ്ലസുകാരുടെ നിരക്ക് കൂടുതല്‍.

വിജയശതമാനം കൂടുതല്‍ കണ്ണൂര്‍ ജില്ലയിലാണ് ,97.99വിദ്യാര്‍ഥികള്‍ വിജയിക്കുകയുണ്ടായി. അതേ സമയം പാലക്കാടാണ് ഏറ്റവും കുറഞ്ഞ വിജയശതമാനം. 94.3 ശതമാനം പേര്‍ വിജയിച്ച മൂവാറ്റുപുഴയാണ്ഏറ്റവും ഉയര്‍ന്ന വിജയശതമാനമുള്ള വിദ്യാഭ്യാസ ജില്ല 

സേ പരീക്ഷ മേയ് 11 മുതല്‍ 16 വരെ നടക്കും. ഏപ്രില്‍  28 മുതല്‍ ഇതിനുവേണ്ടി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

This post was last modified on December 27, 2016 2:57 pm