X

ബീഹാറില്‍ ജെഡിയുവും ആര്‍ജെഡിയും നൂറു സീറ്റുകളിലും കോണ്‍ഗ്രസ് 40 സീറ്റുകളിലും മത്സരിക്കും

അഴിമുഖം പ്രതിനിധി

ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ നൂറുസീറ്റുകളില്‍ വീതം മത്സരിക്കാന്‍ ജനതാദള്‍ യുണൈറ്റഡും രാഷ്ട്രീയ ജനതാദളും തീരുമാനിച്ചു. സീറ്റ് വിഭജന ചര്‍ച്ചകളുടെ തീരുമാനപ്രകാരം കോണ്‍ഗ്രസ് 40 സീറ്റുകളിലും മത്സരിക്കും. 243 അംഗ നിയമസഭയാണ് ബീഹാറിലേത്. 2010-ല്‍ ബിജെപിയുമായുള്ള സഖ്യത്തില്‍ ജെഡിയു 141 സീറ്റുകളില്‍ മത്സരിച്ചിരുന്നു. ബിജെപി 102 സീറ്റുകളിലും മത്സരിച്ചിരുന്നു. എന്നാല്‍ 2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നരേന്ദ്രമോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ബിജെപി ഉയര്‍ത്തി കാണിച്ചതിനെ തുടര്‍ന്ന് 2013-ല്‍ ജെഡിയു സഖ്യം ഉപേക്ഷിക്കുകയായിരുന്നു. ജെഡിയു 115 സീറ്റുകളിലും ബിജെപി 91 സീറ്റുകളിലും വിജയിച്ചു. തുടര്‍ന്ന് 2010-ല്‍ നിതീഷ് കുമാര്‍ ബീഹാര്‍ മുഖ്യമന്ത്രിയാകുകയും ചെയ്തു. നിലവിലെ നിയമസഭയുടെ കാലാവധി നവംബര്‍ 29-ന് അവസാനിക്കും. എന്‍സിപിയും, ഐഎന്‍എല്‍ഡിയും വൈകാതെ സഖ്യത്തില്‍ ചേരുമെന്ന പ്രതീക്ഷ നിതീഷ് പ്രകടിപ്പിച്ചു.

This post was last modified on December 27, 2016 3:18 pm