X

സ്‌റ്റെഫി ഗ്രാഫ് കേരളത്തിന്റെ ആയുര്‍വേദ ടൂറിസം അംബാസിഡര്‍

അഴിമുഖം പ്രതിനിധി

ലോകപ്രശസ്ത ടെന്നീസ് താരം സ്‌റ്റെഫി ഗ്രാഫിനെ സംസ്ഥാനത്തിന്റെ ആയുര്‍വേദ ടൂറിസം ബ്രാന്‍ഡ് അംബാസിഡറാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ലോകത്താകമാനം കേരളത്തിന്റെ ആയുര്‍വേദ പാരമ്പര്യം വ്യാപിക്കാന്‍ സ്‌റ്റെഫിഗ്രാഫിന്റെ സാന്നിധ്യം ഉപകരിക്കുമെന്ന് സംസ്ഥാനം പ്രതീക്ഷിക്കുന്നു. ടൂറിസ്റ്റുകളെ കൂടുതലായി സംസ്ഥാനത്തേക്ക് ആകര്‍ഷിക്കാന്‍ സ്‌റ്റെഫിഗ്രാഫിന്റെ പ്രശസ്തി ഉപകരിക്കുമെന്നും കരുതുന്നു.

ബാറുകള്‍ അടച്ചതോടെ കേരളത്തിലേക്കുള്ള ടൂറിസ്റ്റുകളുടെ ഒഴുക്ക് വളരെ കുറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. സെറ്റിഫി ഗ്രാഫിലൂടെ കൂടുതല്‍ വിദേശികളെ സംസസ്ഥാനത്തേക്ക് ആകര്‍ഷിക്കാനും അതിലൂടെ ആയുര്‍വേദത്തെ പ്രോത്സാഹിപ്പിക്കാനുമാണ് സംസ്ഥാനത്തിന്റെ ലക്ഷ്യം. പ്രതിവര്‍ഷം പത്ത് ലക്ഷം വിദേശ വിനോദ സഞ്ചാരികള്‍ കേരളത്തിലെത്തുന്നുണ്ട് എന്നാണ് കണക്ക്. ഇതോടൊപ്പം ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണം ഒരു കോടി കവിയും.

This post was last modified on December 27, 2016 3:14 pm