X

ഈ ആരോപണങ്ങളെല്ലാം ഉപതെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ച്; മുഖ്യമന്ത്രി

അഴിമുഖം പ്രതിനിധി

അരുവിക്കര ഉപതെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണ് ഇപ്പോള്‍ പല ആരോപണങ്ങളും ഉയരുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എന്നാല്‍ ഇതിലൊന്നും സാധാരണജനങ്ങള്‍ വീഴില്ല. സോളാര്‍ കേസില്‍ തെളിവുകളുണ്ടെന്ന് പറയുന്നവര്‍ പിന്നെ എന്തുകൊണ്ട് കേസില്‍ കക്ഷി ചേരുന്നില്ലെന്നും ഉമ്മന്‍ ചാണ്ടി ചോദിച്ചു.

ദേശീയഗെയിംസില്‍ അഴിമതി നടന്നെന്നാണ് പറഞ്ഞുനടന്നത്. ഇപ്പോള്‍ സിബിഐ തന്നെ ഹൈക്കോടതയില്‍ പറഞ്ഞു,ഒരു അഴിമതിയും നടന്നിട്ടില്ലെന്ന്. ആരോപണം ഉന്നയിച്ചവര്‍ക്കുള്ള മറുപടിയാണ് സിബിഐയുടെ കണ്ടെത്തല്‍. സര്‍ക്കാരിന്റെ മദ്യം നയംമൂലം നഷ്ടം വന്നൊരാള്‍ പറഞ്ഞതാണ് പ്രതിപക്ഷവും ഏറ്റുപിടിച്ചത്. അതുകൊണ്ട് തന്നെ ജനം അത് ശ്രദ്ധിക്കാനെ പോയില്ല. സോളാര്‍ കേസില്‍ പുതിയ വെളിപ്പെടുത്തലുകളെന്ന് പറയുന്നത് സരിതയും ഫെനിയും തന്നെ നിഷേധിച്ചിരിക്കുകയാണ്. അരുവിക്കരയില്‍ സര്‍ക്കാരിന്റെ മദ്യനയത്തിന്ന അനുകൂലമായി സ്ത്രീകള്‍ വോട്ടു ചെയ്യുമെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഈ തെരഞ്ഞെടുപ്പ് ഭരണപക്ഷത്തിന്റെയൊപ്പം പ്രതിപക്ഷത്തിന്റെയും വിലയിരുത്തല്‍ ആയിരിക്കുമെന്നും പ്രസ്താവിച്ചു.

This post was last modified on December 27, 2016 3:14 pm