X

പുല്ലുവിളയില്‍ മത്സ്യത്തൊഴിലാളിയെ നായ്ക്കൂട്ടം കടിച്ചുകൊന്നു

കഴിഞ്ഞ ഓഗസ്റ്റില്‍ ഇവിടെ ഇതേ രീതിയില്‍ ഒരു വൃദ്ധ മരിച്ചിരുന്നു

തിരുവനന്തപുരം വിഴിഞ്ഞത്തിനു സമീപം പുല്ലുവിളയില്‍ മത്സ്യത്തൊഴിലാളിയെ നായ്ക്കൂട്ടം കടിച്ചു കൊന്നു. പുല്ലുവിളയില്‍ ജോസ്‌ക്ലിന്‍ (50) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി പത്തരയ്ക്കു ശേഷമായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ ജോസ്‌ക്ലിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നു പുലര്‍ച്ചെ അഞ്ചരയോടെ മരണം സംഭവിച്ചു.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലും ഇവിടെ സമാനമായ സംഭവം നടന്നിരുന്നു. പുല്ലുവിള ചെമ്പകന്‍രാമന്‍ തുറയില്‍ ചിന്നപ്പന്റെ ഭാര്യ ശിലുവമ്മയ എന്ന വൃദ്ധയാണു തെരുവുനായ്ക്കളുടെ ആക്രമണത്തെ തുടര്‍ന്ന് അന്നു മരണപ്പെട്ടത്. രാത്രിയില്‍ നടക്കാന്‍ ഇറങ്ങിയ ശീലുവമ്മയെ നായ്ക്കൂട്ടം ആക്രമിക്കുകയായിരുന്നു. ഇവരുടെ മകന്‍ നായ്ക്കളുടെ ആക്രമണത്തില്‍ നിന്നും അമ്മയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. കൈയില്‍ മാംസ കഷ്ണവുമായി നടന്നതുകൊണ്ടാണ് വൃദ്ധ ആക്രമിക്കപ്പെട്ടതെന്ന കേന്ദ്ര മന്ത്രി മനേക ഗാന്ധിയുടെ പരാമര്‍ശം അന്നു വലിയ വിവാദവും ആയിരുന്നു.

This post was last modified on May 22, 2017 9:37 am