X

ടോംസ് കോളേജിനെതിരെ കടുത്ത നടപടി; അടുത്തവര്‍ഷം മുതല്‍ അംഗീകാരം പുതുക്കില്ല

നിലവില്‍ ഇവിടെ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ തുടര്‍ പഠനവുമായി ബന്ധപ്പെട്ട കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകും

കോട്ടയം മറ്റക്കര ടോംസ് എന്‍ജിനിയറിംഗ് കോളേജിനെതിരെ കടുത്ത നടപടിയുമായി സാങ്കേതിക സര്‍വകലാശാല. അടുത്ത വര്‍ഷം മുതല്‍ കോളേജിന്റെ അംഗീകാരം പുതുക്കില്ലെന്നും പ്രവേശനം അനുവദിക്കില്ലെന്നും ഇന്ന് ചേര്‍ന്ന സര്‍വകലാശാല എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.

അക്കാദമിക്, ഭരണ തലങ്ങളില്‍ കോളേജ് വീഴ്ച വരുത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് കര്‍ശന നടപടി. വിദ്യാര്‍ത്ഥികളോടുള്ള മാനേജ്‌മെന്റിന്റെ പെരുമാറ്റത്തെക്കുറിച്ച് വ്യാപകമായ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ സര്‍വകലാശാല അധികൃതര്‍ കോളേജിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. തുടര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

അതേസമയം നിലവില്‍ ഇവിടെ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ തുടര്‍ പഠനവുമായി ബന്ധപ്പെട്ട കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകും. ആദ്യ തെളിവെടുപ്പില്‍ തന്നെ മതിയായ യോഗ്യതകളില്ലാതെയാണ് കോളേജിന് അംഗീകാരം ലഭിച്ചതെന്ന് വ്യക്തമായിരുന്നു. കോളേജ് പ്രവര്‍ത്തിക്കാനുള്ള അംഗീകാരം ലഭിക്കണമെങ്കില്‍ 10 ഏക്കര്‍ സ്ഥലം വേണമെന്ന് നിയമമുള്ളപ്പോള്‍ മൂന്ന് നിലയുള്ള സ്ഥാപനം പ്രവര്‍ത്തിക്കുന്നത് 90 സെന്റിലാണ്.

This post was last modified on February 2, 2017 3:50 pm