X

സ്ത്രീകളുടെ ശബരിമല പ്രവേശനത്തെ ശക്തമായി എതിര്‍ക്കുന്നു; സുഗതകുമാരി

അഴിമുഖം പ്രതിനിധി

ശബരിമലയില്‍ സ്ത്രീകള്‍ പോകുന്നതിനെ ശക്തമായി എതിര്‍ക്കുന്നുവെന്ന് കവയിത്രി സുഗതകുമാരി. മര്യാദകള്‍ പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ് എന്നും  ഉന്നതമായ നീതിപീഠം പറഞ്ഞാലും തെറ്റ് തെറ്റു തന്നെയാണെന്നും കവയിത്രി അഭിപ്രായപ്പെട്ടു. ഇതിനെ മനുഷ്യാവകാശ പ്രശ്നമായി കാണേണ്ടയെന്നും അയ്യപ്പനെ പ്രാര്‍ത്ഥിക്കേണ്ടവര്‍ക്ക് പുറത്ത് അനേകം ക്ഷേത്രങ്ങളുണ്ട് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ശബരിമലയില്‍ എന്തുകൊണ്ട് സ്ത്രീകളെ പ്രവേശിപ്പിക്കുന്നില്ലെന്ന സുപ്രീംകോടതി പരാമര്‍ശത്തെത്തുടര്‍ണ് കവയിത്രി തന്‍റെ അഭിപ്രായം വ്യക്തമാക്കിയത്. ക്ഷേത്രത്തില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചു കൂടെയെന്നും കോടതി ചോദിച്ചിരുന്നു. ഭരണഘടന പ്രകാരം സ്ത്രീകളെ വിലക്കാനാകില്ല. മതത്തിന്റെ അടിസ്ഥാനത്തിലല്ലാതെ ക്ഷേത്ര പ്രവേശനം തടയാനാകുമോയെന്നുമുള്ള കോടതി പരാമര്‍ശം വലിയൊരു ചര്‍ച്ചയ്ക്കു തുടക്കം കുറിച്ചിരുന്നു

 

 

This post was last modified on December 27, 2016 3:36 pm