X

കാബൂളില്‍ ഇന്ത്യന്‍ എംബസിക്ക് സമീപം ചാവേര്‍ സ്‌ഫോടനം; നിരവധി മരണം

ഇന്ത്യന്‍ എംബസി ജീവനക്കാര്‍ സുരക്ഷിതരെന്നു വിദേശകാര്യ മന്ത്രാലയം

അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ ഇന്ത്യന്‍ എംബസിക്ക് സമീപത്തു നടന്ന സ്‌ഫോടനത്തില്‍ നിരവധി പേര്‍ കൊല്ലപ്പെതായും ഒട്ടേറേപ്പേര്‍ക്ക് പരിക്കേറ്റതായും വിവരം. അമ്പതിനടുത്ത് ആളുകള്‍ കൊല്ലപ്പെട്ടെന്ന സ്ഥിരീകരിക്കാത്ത വാര്‍ത്തകളും വരുന്നുണ്ട്. അതേസമയം ഇന്ത്യന്‍ എംബസി ജീവനക്കാരെല്ലാം സുരക്ഷിതരാണെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു.

എംബസിക്ക് ഒന്നര കിലോമീറ്റര്‍ മാത്രം അകലെയായിരുന്നു സ്‌ഫോടനം നടന്നത്. ചാവേര്‍ സ്‌ഫോടനാണ് നടന്നതെന്നും അമ്പതിനടുത്ത് ആളുകള്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ടെന്നുമാണ് അഫ്ഗാന്‍ അധികൃതര്‍ പുറത്തുവിടുന്ന വിവരം.

നയതന്ത്രമേഖലായ വാസിര്‍ അക്ബറിലാണ് സ്‌ഫോടനം നടന്നത്. അഫ്ഗാന്‍ പ്രസിഡന്റിന്റെ വസതി ഉള്‍പ്പെടെ പല വിദേശ രാജ്യങ്ങളുടെ എംബസിയും സ്ഥിതി ചെയ്യുന്ന മേഖലയാണിത്. സന്‍ബക് സ്‌ക്വയറിലാണ് സ്‌ഫോടനം ഉണ്ടായിരിക്കുന്നതെന്ന് അഫ്ഗാന്‍ ആഭ്യന്തരമന്ത്രാലയ വക്താവ് പറയുന്നു. നിരവധി വീടുകളും കെട്ടിടങ്ങളും സ്‌ഫോടനത്തില്‍ തകര്‍ന്നതായും അദ്ദേഹം സ്ഥിരീകരിക്കുന്നു. ഇന്ത്യന്‍ എംബസിയുടെ ജനാല ചില്ലകള്‍ സ്‌ഫോടനത്തില്‍ തകര്‍ന്നതല്ലാതെ മറ്റ് നശനഷ്ടങ്ങളോ പരിക്കുകളോ ഇല്ലെന്നാണു വിവരം.

This post was last modified on May 31, 2017 6:31 pm