X

ആക്രമണമുണ്ടായാല്‍ ചൈനയുടെ പിന്തുണ പാക്കിസ്ഥാന്: പാക് മാധ്യമങ്ങള്‍

അഴിമുഖം പ്രതിനിധി

പാക്കിസ്ഥാനെ വിദേശ രാജ്യങ്ങള്‍ ആക്രമിച്ചാല്‍ ചൈന പിന്തുണ നല്‍കാമെന്ന് ഉറപ്പ് നല്‍കിയതായി പാക് പത്രം ദി ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. പഞ്ചാബ്(പാക്കിസ്ഥാന്‍) മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പനുസിരിച്ചാണ് ഡോണ്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.

വിദേശ ആക്രമണമുണ്ടായാല്‍ തങ്ങളുടെ രാജ്യത്തിന്റെ പിന്തുണ പാകിസ്താനാണെന്ന് ചൈനീസ് നയതന്ത്ര പ്രതിനിധി യു ബോറിന്‍ പറഞ്ഞതായിട്ടാണ് വാര്‍ത്താകുറിപ്പ്. പഞ്ചാബ് മുഖ്യമന്ത്രി ഷഹ്ബാസ് ഷെരീഫിന്റെ സാന്നിദ്ധ്യത്തില്‍ നടന്ന ഉന്നത നയതന്ത്ര പ്രതിനിധികളുടെ കൂടിക്കാഴ്ച്ചയിലാണ് ചൈന തങ്ങളുടെ നിലപാട് അറിയിച്ചതെന്നും വാര്‍ത്തയില്‍ പറയുന്നു.

ഇന്ത്യയുമായുള്ള കാശ്മീര്‍ തര്‍ക്ക വിഷയത്തിലും പാകിസ്താനൊപ്പമുള്ള ചൈന ഇന്ത്യയുടെ അധീനതയിലുള്ള കാശ്മീര്‍ സംഘര്‍ഷത്തെ കുറിച്ചും പറയുന്നുണ്ട്. നിരായുധരായ കാശ്മീരികള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ക്ക് യാതൊരുവിധ ന്യായീകരണങ്ങളുമില്ല. അവിടത്തെ ജനതയുടെ താല്‍പര്യത്തിനനുസരിച്ചാണ് തര്‍ക്കം പരിഹരിക്കേണ്ടത് എന്നാണ് ചൈനീസ് നയതന്ത്ര പ്രതിനിധി പറയുന്നത്.

 

This post was last modified on December 27, 2016 2:26 pm