X

നോട്ട് പിന്‍വലിക്കലും, നിയന്ത്രണങ്ങളും: സഹകരണ ബാങ്കുകള്‍ നല്‍കിയ ഹര്‍ജി ഇന്ന് പരിഗണിക്കും

അഴിമുഖം പ്രതിനിധി

കേന്ദ്ര സര്‍ക്കാര്‍ 500, 1000 നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ക്കെതിരെ സഹകരണ ബാങ്കുകള്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കൂട്ടത്തില്‍ നോട്ട് പിന്‍വലിക്കലിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് നല്‍കിയ പൊതു താല്‍പര്യ ഹര്‍ജികളും ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് ഉച്ചക്ക് രണ്ടിനാണ് ഹര്‍ജികള്‍ പരിഗണിക്കുക.

സര്‍ക്കാരിന്റെ നടപടിക്കള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേരളത്തിലെ പതിനാല് ജില്ലാ സഹകരണബാങ്കുകളും, തമിഴ്‌നാട്, മഹാരാഷ്ട്ര തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ സഹകരണബാങ്കുകളും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. സഹകരണ ബാങ്കുകളുടെ അഭിഭാഷകനായി മുന്‍ കേന്ദ്രമന്ത്രി കപില്‍ സിബലാണ് കോടതിയില്‍ ഹാജരാവുക.

റിസര്‍വ് ബാങ്കിന്റെ ‘നോ യുവര്‍ കസ്റ്റമര്‍’ മാനദണ്ഡം അനുസരിച്ചാണ് കേരളത്തിലെ ജില്ലാ സഹകരണ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് നബാര്‍ഡ് നടത്തിയ പരിശേധനയില്‍ കണ്ടെത്തിയതും മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് നടപടി നേരിട്ട 13 വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് പഴയ നോട്ട് ഉപയോഗിക്കാന്‍ അനുവാദം നല്‍കിയതും ഉന്നയിച്ച് തങ്ങള്‍ക്ക് അനുകൂലമായ വിധി സമ്പാദിക്കാനായിരിക്കും സഹകരണ ബാങ്കുകള്‍ ശ്രമിക്കുക.

This post was last modified on December 27, 2016 2:14 pm