X

ബിസിസിഐക്ക് തിരിച്ചടി; പുനപരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളി

അഴിമുഖം പ്രതിനിധി

ബിസിസിഐയുടെ പുനപരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളി. ഇതോടെ ജസ്റ്റീസ് ലോധ കമ്മിററിയുടെ ശുപാര്‍ശ ബിസിസിഐ പൂര്‍ണരൂപത്തില്‍ നടപ്പിലാക്കേണ്ടി വരും. ലോധ കമ്മിററിയുടെ ശുപാര്‍ശ പൂര്‍ണമായും നടപ്പാക്കാന്‍ കഴിയില്ലെന്നായിരുന്നു ബിസിസിഐ നല്‍കിയ ഹര്‍ജി. 

ചീഫ് ജസ്റ്റീസ് അധ്യക്ഷനായ കോടതി ചേംബറിലാണ് റിവ്യൂ പെറ്റീഷന്‍ പരിശോധിച്ചത്. ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ചീഫ് ജസ്റ്റീസ് ടി എസ് ഠാക്കൂറിനെ മാറ്റണമെന്ന ബിസിസിഐയുടെ ആവശ്യവും തള്ളി. നേരത്തെ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ നടപ്പിലാക്കുന്നതിനായി കൂടുതല്‍ സമയം ആവശ്യമുണ്ടെന്ന്‌ ബിസിസിഐ അധ്യക്ഷന്‍ അനുരാഗ് ഠാക്കുര്‍ കോടതിയെ അറിയിച്ചിരുന്നു.

എന്നാല്‍ ബിസിസിഐയുടെ നിലവിലെ ഭരണസമിതി തടസങ്ങള്‍ ഉന്നയിച്ച് നടപടികള്‍ അട്ടിമറിക്കുകയാണെന്നും അതിനാല്‍ അഡ്മിനിസ്‌ട്രേറ്ററെ നിയമിച്ച് നടപടികള്‍ക്ക് ഉത്തരവിടണമെന്ന് ലോധ കമ്മിറ്റിക്കു വേണ്ടി ഹാജരായ അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യവും അന്ന് ആവശ്യപ്പെട്ടിരുന്നു.

This post was last modified on December 27, 2016 2:23 pm