X

മീഡിയാ റൂം തുറക്കാനാകില്ലെന്ന് ഹൈക്കോടതി

അഴിമുഖം പ്രതിനിധി

സുപ്രീംകോടതിയില്‍ മീഡിയാ റൂം തുറക്കാനാകില്ലെന്ന് നിലപാടുമായി ഹൈക്കോടതി. മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തര്‍ക്കം തുടരുന്നതിനാലാണ് ഹൈക്കോടതിയുടെ ഈ നിലപാട്. നിലവിലെ സാഹചര്യത്തില്‍ മീഡിയാ റൂം തുറന്നാല്‍ പ്രശ്‌നങ്ങള്‍ രൂക്ഷമാക്കുമെന്ന് ഹൈക്കോടതി, സുപ്രീംകോടതിയെ അറിയിച്ചു.

മീഡിയാ റൂം ഉടന്‍ തുറക്കാനാകില്ലെന്നാണ് ഹൈക്കോടതി സുപ്രീം കോടതിയെ അറിയിച്ചത്. കൂടാതെ മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തര്‍ക്കത്തിന് ഈ മാസം 21-ന് ഉചിതമായ തീരുമാനമെടുക്കുമെന്നും ഹൈക്കോടതി അറിയിച്ചിട്ടുണ്ട്.

പ്രശ്‌നങ്ങള്‍ തീര്‍ക്കാത്തതില്‍ കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ കപില്‍ സിബല്‍ കുറ്റപ്പെടുത്തി. വിഷയം പരിഹരിക്കാനുള്ള നടപടികള്‍ നീളുകയാണെന്നാണ് കപില്‍ സിബല്‍ പറയുന്നത്. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്‌ എന്തിനാണിത്ര കാലതാമസമെന്നും കപില്‍ സിബല്‍ ചോദിച്ചു.

This post was last modified on December 27, 2016 2:18 pm