X

ഏഴുവര്‍ഷമല്ല, ഗോവിന്ദച്ചാമിക്ക് ജീവപര്യന്തം

അഴിമുഖം പ്രതിനിധി

സൗമ്യവധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിക്ക് സുപ്രീം കോടതി വിധിച്ചി
രിക്കുന്നത് ജീവപര്യന്തം. നേരത്തെ ഏഴുവര്‍ഷം തടവ് എന്നായിരുന്നു വാര്‍ത്തകള്‍ വന്നിരുന്നത്. വിധിപ്പകര്‍പ്പ് പുറത്തുവന്നതോടെയാണ് യഥാര്‍ത്ഥവിധിയെക്കുറിച്ച് ചിത്രം വ്യക്തമായത്. ബലാത്സംഗത്തിന് ഹൈക്കോടതി വിധിച്ചിരിക്കുന്ന ശിക്ഷയില്‍ ഇടപെടുന്നില്ലെന്നാണു സുപ്രിം കോടതി പറഞ്ഞിരിക്കുന്നത്. ജീവപര്യന്തം എന്നാല്‍ ജീവിതാവസാനം വരെ തടവ് എന്ന കാര്യം സുപ്രിം കോടതി ചൂണ്ടിക്കാട്ടിയുള്ളതിനാല്‍ ഗോവിന്ദച്ചാമിക്ക് ജീവിതാവസാനം വരെ ജയില്‍ കഴിയേണ്ടിയും വന്നേക്കാം. ഹൈക്കോടതി വിധിച്ച വധശിക്ഷ ഒഴിവാക്കിയെങ്കിലും ബലാത്സംഗത്തിനു നല്‍കിയ ജീവപര്യന്തം ഒഴിവാക്കുന്നില്ലെന്നു വിധിപകര്‍പ്പിന്റെ ആദ്യം തന്നെ വ്യക്തമാക്കുന്നുണ്ട്.

 

This post was last modified on December 27, 2016 2:28 pm