X

ഇറാഖില്‍ നിന്നും ഐസിസ് തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാരും ജീവനോടെയുണ്ടെന്ന് സുഷമ സ്വരാജ്

അഴിമുഖം പ്രതിനിധി

2014ല്‍ ഇറാഖില്‍ നിന്നും ഐസിസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ മുപ്പത്തിയൊന്‍പതുപേരും ജീവിച്ചിരിപ്പുണ്ടെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പറഞ്ഞു. അവര്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്തകള്‍ വിദേശകാര്യ മന്ത്രി തള്ളിക്കളഞ്ഞിട്ടുണ്ട്.അവരെ കണ്ടെത്താനുള്ള ശ്രമം ഇപ്പോഴും തുടരുകയാണെന്നും മന്ത്രി പറഞ്ഞു.

കാബൂളില്‍ നിന്നും ജൂണ്‍ ഒന്‍പതിന് ഭീകരര്‍ തട്ടിക്കൊണ്ടുപോയ കൊല്‍ക്കത്തക്കാരനായ ജഡിത് ഡിസ്സൂസയുടെ മോചനത്തിനായി ശ്രമം തുടരുകയാണെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.

“ഞങ്ങള്‍ പരമാവധി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പ്രശ്നം താമസിയാതെ പരിഹരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ”- സുഷമ പറഞ്ഞു.

മൊസൂള്‍ പട്ടണത്തില്‍ നിന്ന് രണ്ട് വര്‍ഷം മുന്‍പാണ് 39 ഇന്ത്യന്‍ പൌരന്മാരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയത്. അന്ന് അവരെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നെങ്കിലും വിജയകരമായിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് “ അവര്‍ മരിച്ചു എന്നതിനുള്ള ഒരു തെളിവും നിലവില്‍ സര്‍ക്കാരിന്‍റെ പക്കല്‍ ഇല്ല”-എന്നായിരുന്നു സുഷമയുടെ മറുപടി.

“അവര്‍ ജീവിച്ചിരിക്കുന്നു എന്ന് പറയുമ്പോള്‍ അവരെ ഉത്തരവാദിത്വം കൂടി ഞാന്‍ ഏറ്റെടുക്കുന്നു. കണ്ടെത്താനുള്ളഹര്‍ജിത് മാസിഹ് ഒഴികെ മറ്റാരും അവര്‍ മരിച്ചതായി പ്രസ്താവനകള്‍ പോലും പുറപ്പെടുവിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അവരെ കണ്ടെത്താനുള്ള ഉത്തരവാദിത്വം കൂടി ഞാന്‍ ഏറ്റെടുക്കുകയാണ്”. സുഷമ സ്വരാജ് പറഞ്ഞു.

This post was last modified on December 27, 2016 4:17 pm