X

ഇത് സ്വച്ഛ ഭാരതം (കേരള മോഡല്‍)

അഴിമുഖം പ്രതിനിധി

ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ പ്രസംഗം തത്സമയം സംപ്രേക്ഷണം ചെയ്തിരുന്ന കാമറകളും ഓബി വാനുകളും ഷായ്‌ക്കൊപ്പം സെക്രട്ടറിയേറ്റ് പരിസരം ഒഴിഞ്ഞു. പിന്നാലെ മെയ് 18 വൈകുന്നേരം അഞ്ചു മണി മുതല്‍ സെക്രട്ടറിയേറ്റ് ഉപരോധിച്ചിരുന്ന ബിജെപി പ്രവര്‍ത്തകരും. പടമെടുത്ത് ഫേസ്ബുക്കിലും ട്വിറ്ററിലും ഇടാന്‍ നരേന്ദ്രമോദിയെ പോലെ താല്‍പര്യമുള്ള ബിജെപി നേതാക്കളും പ്രവര്‍ത്തകരും ഇല്ലാത്തതിനാല്‍ ഉപരോധത്തിനുശേഷം സെക്രട്ടറിയേറ്റിനുമുന്നില്‍ സ്വച്ഛഭാരതം നടത്താന്‍ ആരുമുണ്ടായില്ല. മെയ് 18-നും 19-നും സെക്രട്ടറിയേറ്റ് ഉപരോധിക്കുമെന്ന് നാടൊട്ടുക്കും ഫ്ലക്‌സ് വച്ച ബിജെപി പ്രവര്‍ത്തകര്‍ 24 മണിക്കൂര്‍ പോലും തികയ്ക്കാതെ സെക്രട്ടറിയേറ്റിന് മുന്നില്‍ നിന്നും ഉപരോധം ഒഴിഞ്ഞപ്പോള്‍ അവശേഷിച്ചത് കടലാസ് പ്ലേറ്റുകളും കപ്പും മറ്റു മാലിന്യങ്ങളും. തിങ്കളാഴ്ച പെയ്യാതെ മാറി നിന്ന മഴ ഇന്ന് അമിത് ഷായുടെ പ്രസംഗത്തിനൊപ്പം നഗരത്തിലെത്തിയെങ്കിലും പ്രസംഗശേഷവും മഴ ഒഴിയാതെ നിന്നു. യുഡിഎഫ് സര്‍ക്കാര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ ഉപരോധത്തിനുശേഷം സെക്രട്ടറി മുന്നില്‍ അവശേഷിച്ച മാലിന്യ കൂമ്പാരം. ദേശീയ തലത്തില്‍ ബിജെപി നേതാക്കള്‍ സ്വച്ഛ ഭാരതത്തിന്റെ പേരില്‍ മാലിന്യത്തിന് മുന്നില്‍ ചൂലും പിടിച്ച് ഫോട്ടോയ്ക്ക് പോസു ചെയ്യുന്ന കാലത്താണ് പ്രവര്‍ത്തകര്‍ ഭരണ സിരാ കേന്ദ്രത്തെ മാലിന്യ കൂമ്പാരമാക്കി മാറ്റിയത്. മഴ വെള്ളവും മാലിന്യങ്ങളും കൂടിക്കുഴഞ്ഞ സെക്രട്ടറിയേറ്റ് മുന്‍വശത്തു നിന്നും അഴിമുഖം ഫോട്ടോഗ്രാഫര്‍ ഉണ്ണികൃഷ്ണന്‍ വി  ഉച്ചയ്ക്ക് ശേഷം 2.45നും 3.00 മണിക്കും ഇടയില്‍ പകര്‍ത്തിയ ചിത്രങ്ങള്‍.

This post was last modified on December 27, 2016 3:10 pm