X

ലാഹോര്‍ ആക്രമണം: ഉത്തരവാദിത്വം താലിബാന്‍ വിഭാഗം ഏറ്റെടുത്തു

അഴിമുഖം പ്രതിനിധി

ലാഹോറില്‍ 65 പേരുടെ മരണത്തിന് ഇടയാക്കിയ ചാവേറാക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ വിഭാഗമായ ജമാത്ത്-ഉള്‍-അഹ്‌റാര്‍ ഏറ്റെടുത്തു. രാജ്യത്തെ ന്യൂനപക്ഷമായ ക്രിസ്ത്യാനികളായിരുന്നു ലക്ഷ്യമെന്ന് ജമാത്ത്-ഉള്‍-അഹ്‌റാര്‍ വക്താവ് ഇഷാനുള്ള ഇഷാന്‍ പറഞ്ഞു.

തങ്ങള്‍ ലാഹോറില്‍ എത്തിയെന്ന് പ്രധാനമന്ത്രി നവാസ് ഷെറീഫിനെ അറിയിക്കണമായിരുന്നുവെന്ന് ഇഷാന്‍ കൂട്ടിച്ചേര്‍ത്തു. ഞങ്ങളെ തടയാന്‍ കഴിയുന്നതെല്ലാം അദ്ദേഹത്തിന് ചെയ്യാം. എന്നാല്‍ ഞങ്ങളെ തടയാനാകില്ലെന്നും വക്താവ് പറഞ്ഞു. ഇത്തരം ചാവേറാക്രമണങ്ങള്‍ തുടരുമെന്ന മുന്നറിയിപ്പും സംഘടന നല്‍കിയിട്ടുണ്ട്.

പഞ്ചാബില്‍ നവാസ് ഷെറീഫിന്റെ രാഷ്ട്രീയ തട്ടകത്തിലാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. പാകിസ്താന്റെ മറ്റു പ്രദേശങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ പ്രവിശ്യ സമാധാനപൂര്‍ണമായിരുന്നു. എന്നാല്‍ ഭീകരോട് പ്രധാനമന്ത്രി സഹിഷ്ണുത പുലര്‍ത്തുന്നതിന്റെ പ്രതിഫലമാണ് ഈ സമാധാനമെന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ എതിരാളികള്‍ ആരോപിക്കാറുണ്ട്.

ലാഹോറിലെ ഗുല്‍ഷാന്‍-ഇ-ഇക്ബാല്‍ പാര്‍ക്കിലാണ് ഇന്നലെ സ്‌ഫോടനം നടന്നത്.

This post was last modified on December 27, 2016 3:53 pm