X

ജയലളിതയുടെ ആസ്തി 2006ല്‍ 24.7 കോടി, 2011ല്‍ 51.40 കോടി, 2015ല്‍ 117.13 കോടി

നമ്മുടെ രാഷ്ട്രീയക്കാരുടെ സ്വത്തുക്കള്‍ ഓരോ തിരഞ്ഞെടുപ്പ് കഴിയും തോറും ഇരട്ടിച്ചുകൊണ്ടിരിക്കുകയാണോ? ഇന്നലെ ആര്‍കെ നഗറിലെ ഉപതിരഞ്ഞെടുപ്പിനായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത വെളിപ്പെടുത്തിയ തന്റെ സ്വത്തുവിവരം കാണിക്കുന്നത് അങ്ങനെയാണ്. ഇപ്പോള്‍ അവര്‍ക്ക് മൊത്തം 117.13 കോടി രൂപയുടെ സ്വത്തുക്കളാണുള്ളതെന്ന് നാമനിര്‍ദ്ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. ഇതില്‍ 72.09 കോടി രൂപയുടെ ജംഗമവസ്തുക്കളാണ് അവര്‍ക്ക് സ്വന്തമായി ഉള്ളത്.

2011 ലെ നിയമസഭ തിരഞ്ഞെടുപ്പിനായി ശ്രീരംഗം നിയോജകമണ്ഡലത്തില്‍ പത്രിക സമര്‍പ്പിച്ചപ്പോള്‍ ജയലളിതയുടെ മൊത്തം ആസ്തി 51.40 കോടി രൂപയായിരുന്നു. ഇപ്പോള്‍ അത് ഇരട്ടിയായി വര്‍ദ്ധിച്ചിരിക്കുന്നു. 2006 ല്‍ തിരഞ്ഞെടുപ്പിന് മുമ്പ് അവര്‍ സമര്‍പ്പിച്ച കണക്കുകള്‍ പ്രകാരം മൊത്തം ആസ്തി 24.7 കോടി രൂപയ്ക്ക് തുല്യമായിരുന്നു.
രണ്ട് ടെയോട്ട പ്രോഡോ എസ്യുവി ഉള്‍പ്പടെ ഒമ്പത് വാഹനങ്ങളാണ് ഇപ്പോഴത്തെ കണക്കുപ്രകാരം ഇവര്‍ക്കുള്ളത്. ചെന്നൈയിലെ പൊയസ് ഗാര്‍ഡന്‍സില്‍ അവര്‍ താമസിക്കുന്ന വസതിക്ക് മാത്രം ഇപ്പോഴത്തെ കമ്പോള വിലയനുസരിച്ച് 43.96 കോടി രൂപ വരും.

This post was last modified on December 27, 2016 3:09 pm