X

ഐടി ജീവനക്കാര്‍ക്കും തൊഴിലാളി യൂണിയന്‍ രൂപീകരിക്കാം

അഴിമുഖം പ്രതിനിധി

ഐടി കമ്പനികളിലെ ജീവനക്കാര്‍ക്കും തൊഴിലാളി യൂണിയനുകള്‍ രൂപീകരിക്കാമെന്ന് തമിഴ് നാട് സര്‍ക്കാര്‍. പുതിയ ജനനായക തൊഴിലാളര്‍ മുന്നണി ചെന്നൈയിലെ കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാര്‍ നല്‍കിയ മറുപടിയിലാണ് ഐടി ജീവനക്കാര്‍ക്കും യൂണിയന്‍ രൂപീകരിക്കാന്‍ അവകാശമുണ്ടെന്ന് സമ്മതിച്ചത്.

1947-ലെ വ്യവസായ തര്‍ക്ക നിയമം അനുസരിച്ച് ഐ ടി ജീവനക്കാര്‍ക്കും യൂണിയനുകള്‍ രൂപീകരിക്കാനും പരാതികള്‍ക്ക് പരിഹാരം തേടാനും അവകാശമുണ്ടെന്ന് തൊഴില്‍ വകുപ്പ് സെക്രട്ടറി കുമാര്‍ ജയന്ത് കോടതിയില്‍ നല്‍കിയ മറുപടിയില്‍ പറയുന്നു.

എന്നാല്‍ സര്‍ക്കാരിന്റെ നീക്കം തെറ്റായ കീഴ് വഴക്കമാണെന്ന് ഐടി കമ്പനികള്‍ ഉടമകള്‍ കരുതുന്നു. ഇതുവരേയും ഐടി ജീവനക്കാര്‍ക്ക് തൊഴിലാളി സംഘടനയില്‍ അംഗമാകാന്‍ അനുവാദമില്ലായിരുന്നു. നാലരലക്ഷം ജീവനക്കാരാണ് ഐടി മേഖലയിലുള്ളത്.

This post was last modified on December 27, 2016 4:12 pm