X

ആന്‍ഡ്രോയ്ഡ് ഫോണ്‍ ആണോ കൈയ്യില്‍! പബ്ലിക് വൈഫൈയുടെ സ്പീഡ് അറിയാം

വൈഫൈയുടെ സ്പീഡനുസരിച്ച് നെറ്റ് വര്‍ക്കിനെ തിരഞ്ഞെടുക്കാം.

ഇന്ത്യ പൂര്‍ണമായി ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലേക്ക് മാറുന്നതിന്റെ ഭാഗമായി എവിടെ തിരിഞ്ഞാലും ഇപ്പോള്‍ സൗജന്യ വൈഫൈയാണ്. എയര്‍പോര്‍ട്ട്, റെയില്‍വെ സ്‌റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് എന്നിങ്ങനെ നാലാള്‍ കൂടുന്നിടത്തെല്ലാം സൗജന്യ വൈഫൈ ഒരു ട്രന്‍ഡായി. ഒരിടത്തു തന്നെ ഒന്നിലധികം വൈഫൈ റൂട്ടര്‍ ഉപയോഗിച്ചാകും ഈ സേവനം പലയിടത്തും നല്‍കുന്നത്. ചില സെര്‍വറില്‍ ഉപഭോക്താക്കളുടെ എണ്ണം കൂടുതലായിരിക്കും. ചിലതില്‍ കുറവും. എന്നാല്‍ നാം ഇതൊന്നും അറിയാതെ തിരക്കേറിയ സിഗ്‌നലില്‍ തന്നെ കുടുങ്ങിപ്പോകും. അതുകൊണ്ടു തന്നെ ലഭിക്കുന്ന സ്പീഡും വളരെ കുറവായിരിക്കും.

തിരക്കേറിയത് ഏത്, കുറഞ്ഞത് ഏത് എന്നൊക്കെ കണ്ടുപിടിക്കുന്നത് വളരെ ബുദ്ധിമുട്ടായിരുന്നു, ഇതുവരെ. എന്നാല്‍ ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇനി സന്തോഷിക്കാം! ആന്‍ഡ്രോയിഡ് ഒറിയോയില്‍ അപ്‌ഡേഷന്‍ ചെയ്യുന്നവര്‍ക്ക് ഇനി വൈഫൈയുടെ സ്പീഡനുസരിച്ച് നെറ്റ് വര്‍ക്കിനെ തിരഞ്ഞെടുക്കാം. ഒറിയോ 8.1 ലേക്ക് അപ്‌ഡേഷന്‍ ചെയ്യുന്നവര്‍ക്കാകും ഈ സേവനം ലഭ്യമാവുക.

അപ്‌ഡേറ്റ് ചെയ്യുന്നവര്‍ക്ക് വൈഫൈ ഓപ്ഷന്‍ തിരഞ്ഞെടുക്കുമ്പോള്‍ തന്നെ സ്പീഡിന് അനുസരിച്ചുള്ള നെറ്റ്‌വര്‍ക്കില്‍ കണക്ട് ചെയ്യാനുള്ള അവസരമുണ്ടാകും(പാസ്‌വേഡ് ഉപയോഗിച്ച് സംരക്ഷിച്ചിട്ടുള്ള വൈഫൈ കണക്ഷനുകള്‍ക്ക് പുതിയ സംവിധാനം ബാധകമാവില്ല). എന്നാല്‍ നിങ്ങള്‍ക്കീ ഓപ്ഷന്‍ ആവശ്യമില്ലെങ്കില്‍ ഇത് വേണ്ടെന്നു വെയ്ക്കാനുള്ള അവസരവും ഒറിയോ നല്‍കുന്നുണ്ട്. താഴെ പറഞ്ഞിരിക്കുന്ന രീതിയില്‍ ഓപ്ഷന്‍ ഓഫ് ചെയ്താല്‍ മതിയാകും.

Settings > Network & Internet > Wi-Fi > Wi-Fi preferences > Advanced > Network rating provider and choosing

 

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts