X

ചന്ദ്രയാന്‍ കുതിക്കുമ്പോള്‍ ചരിത്രത്തില്‍ ഇടം നേടുന്ന രണ്ട് തമിഴ്ഗ്രാമങ്ങള്‍

നാസയില്‍ നിന്നും ചന്ദ്രോപരിതല സമാനമായ മണ്ണ് എത്തിക്കുക ചിലവേറിയ കാര്യമായതുകൊണ്ട് ഐ എസ് ആര്‍ ഒ മറ്റ് വഴികള്‍ തെടി

ചന്ദ്രയാന്‍ ദൌത്യത്തില്‍ മൂണ്‍ ലാന്‍ഡര്‍ വിക്രമിന് സോഫ്റ്റ് ലാന്‍ഡ് ഉറപ്പുവരുത്തുന്നതിനും റോവര്‍ പ്രഗ്യാന് തടസ്സമില്ലാതെ സഞ്ചരിക്കുന്നതിനും ഐ എസ് ആര്‍ ഒ നടത്തിയ കഠിന ശ്രമങ്ങള്‍ കൌതുകത്തോടെയാണ് ശാസ്ത്ര ലോകം കാണുന്നത്.

“ചന്ദ്രന്റെ ഉപരിതലം ഭൂമിയുടെതില്‍ നിന്നും തീര്‍ത്തും വ്യത്യസ്ഥമാണ്. അതുകൊണ്ട് കൃത്രിമ ചന്ദ്രോപരിതലം സൃഷ്ടിച്ച് പരീക്ഷണം നടത്തേണ്ടതുണ്ടായിരുന്നു.” യു ആര്‍ സാറ്റലൈറ്റ് സെന്‍റര്‍ മുന്‍ ഡയറക്ടര്‍ എം അണ്ണാദുരൈ പറഞ്ഞു.

ലാന്‍ഡറുടെ കാലുകളും റോവറിന്റെ ചക്രങ്ങളും വിക്ഷേപണത്തിന് മുന്‍പ് പരിശോധിക്കേണ്ടിയിരുന്നു. നാസയില്‍ നിന്നും ചന്ദ്രോപരിതല സമാനമായ മണ്ണ് എത്തിക്കുക ചിലവേറിയ കാര്യമായതുകൊണ്ട് ഐ എസ് ആര്‍ ഒ മറ്റ് വഴികള്‍ തെടി. 60 മുതല്‍ 70 ടണ്‍ വരെ മണ്ണ് ഇതിന് ആവശ്യമായിരുന്നു. അങ്ങനെയാണ് തമിഴ്നാട്ടിലെ നാമക്കല്‍ ജില്ലയിലെ സീതാംപൂണ്ടി, കുന്നമലൈ ഗ്രാമത്തില്‍ നിന്നും ചന്ദ്രോപരിതലത്തിലെ മണ്ണിന് സമാനമായ ഘടകങ്ങള്‍ ഉള്ള അനോര്‍തോസൈറ്റ് (anorthosite) പാറകള്‍ കണ്ടെത്തുന്നത്.

അവിടെ നിന്നും പാറകള്‍ ശേഖരിക്കുകയും അത് പൊടിച്ചതിന് ശേഷം ലൂണാര്‍ ടെറയിന്‍ ടെസ്റ്റ് ഫസിലിറ്റി ഒരുക്കിയിട്ടുള്ള ബംഗളൂരുവില്‍ എത്തിക്കുകയും ചെയ്യുകയായിരുന്നു. 25 കോടിയായിരുന്നു ഇതിനായി നീക്കി വെച്ചിരുന്നതെങ്കിലും പ്രസ്തുത സേവനം ചെയ്തുകൊടുത്ത കമ്പനി തുക കുറച്ചതുകൊണ്ട് ബജറ്റ് വളരെ താഴ്ചന്നതായി അണ്ണാദുരൈ ഐ എ എന്‍ എസിനോട് പറഞ്ഞു. കൂടാതെ ചന്ദ്രന്റെ അന്തരീക്ഷത്തിന് സമാനമായ കൃത്രിമ വെളിച്ചവും ഒരുക്കുകയുണ്ടായി.

Read More: മലബാറികളായി തന്നെ ജീവിക്കുന്നു, നാട് അവര്‍ക്ക് ദ്വീപാണ്; അന്തമാനിലെ മാപ്പിളമാര്‍ക്ക് കേരളം സന്തോഷമുള്ളൊരു ബന്ധുവീട്

This post was last modified on July 22, 2019 2:01 pm