X

സോഷ്യല്‍ മീഡിയയുടെ അമിത ഉപയോഗം മാനസികാരോഗ്യം മോശമാക്കാമെന്ന് ഫേസ്ബുക്ക്

ആധുനിക ബന്ധങ്ങളെ സ്മാര്‍ട് ഫോണുകള്‍ പുനര്‍നിര്‍വചിച്ചിരിക്കുന്നു. ഒറ്റയ്ക്ക് ഒരുമിച്ചിരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചിരിക്കുന്നു.

സോഷ്യല്‍ മീഡിയയുടെ അമിത ഉപയോഗം മാനസികാരോഗ്യം മോശമാക്കാമെന്ന് ഫേസ്ബുക്ക് സമ്മതിച്ചു. വിവരങ്ങള്‍ ശേഖരിക്കുന്നതിനായി അധികസമയം ഫേസ്ബുക്കില്‍ ചിലവിടുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് ഫേസ്ബുക്കിന് വേണ്ടി പഠനം നടത്തിയ ഗവേഷകര്‍ ബ്ലോഗ് പോസ്റ്റില്‍ പറയുന്നു. അതേസമയം കൂടുതല്‍ ആളുകളുമായി ചാറ്റിലൂടെയും മറ്റം ആശയവിനിമയം നടത്തുന്നത് ഗുണം ചെയ്യുമെന്നും ഫേസ്ബുക്ക് അവകാശപ്പെടുന്നു. ഫേസ്ബുക്ക് മുന്‍ എക്‌സിക്യൂട്ടീവ് അടക്കമുള്ളവര്‍ ഇത് സംബന്ധിച്ച് കമ്പനിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

ഫേസ്ബുക്ക് റഷ്യന്‍ പ്രൊപ്പഗാണ്ടയും വ്യാജ വാര്‍ത്തകളും വലിയ തോതില്‍ പ്രചരിപ്പിക്കുന്നു, വെള്ളക്കാരായ വംശീയവാദികള്‍ക്ക് വലിയ തോതില്‍ ഇടം കൊടുക്കുന്നു, വെറുപ്പ് പ്രചരിപ്പിക്കുന്ന പ്രസംഗങ്ങളും സംഭാഷണങ്ങളും പ്രോത്സാഹിപ്പിക്കുന്നു, പ്രതിലോമകരമായ പരസ്യങ്ങള്‍ കൊടുക്കുന്നു, സ്വേച്ഛാധിപത്യയപരമായി പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റുകളെ വിമര്‍ശിക്കുന്നവരെ സെന്‍സര്‍ ചെയ്യുന്നു തുടങ്ങി നിരവധി പരാതികളുണ്ട്. വിമര്‍ശനങ്ങളെ തുടര്‍ന്ന് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് ക്ഷമ ചോദിക്കുകയും പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകുമെന്ന് പറയുകയും ചെയ്തു.

സോഷ്യല്‍ മീഡിയയുടെ അമിത ഉപയോഗം യുവാക്കളെ വൈകാരികമായി വലിയ തോതില്‍ ബാധിക്കും. ഫേസ്ബുക്ക് ഉപയോഗത്തിന് ഗുണപരമായ നിരവധി വശങ്ങളുമുണ്ടെന്ന് പഠനം നടത്തിയ ഡേവിഡ് ഗിന്‍സ്ബര്‍ഗ്, മൊയ്‌റ ബൂര്‍ക് എന്നിവര്‍ പറയുന്നു. കൂടുതല്‍ പേരുമായുള്ള ആശയവിനിമയം, സുഹൃത്തുകളുമായി സന്ദേശങ്ങള്‍ കൈമാറല്‍, പോസ്റ്റുകള്‍, കമന്റുകള്‍, ചര്‍ച്ച ഇതെല്ലാം മാനസികമായി ഗുണം ചെയ്യുമെന്നാണ് ഇവരുടെ വിലയിരുത്തല്‍. സ്വന്തം പ്രൊഫൈലിലൂടെ ആത്മവിശ്വാസം കണ്ടെത്തുന്നവരുണ്ട്. എന്നാല്‍ വ്യക്തികള്‍ തമ്മിലുള്ള ആശയവിനിമയത്തെ അമിത സോഷ്യല്‍ മീഡിയ ഉപയോഗം തടസപ്പെടുത്തുന്നുണ്ട് എന്ന വസ്തുതയുണ്ട്.

ആധുനിക ബന്ധങ്ങളെ സ്മാര്‍ട് ഫോണുകള്‍ പുനര്‍നിര്‍വചിച്ചിരിക്കുന്നു. ഒറ്റയ്ക്ക് ഒരുമിച്ചിരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചിരിക്കുന്നു. കൗമാരക്കാര്‍ക്കിടയില്‍ വിഷാദ രോഗം കൂട്ടിയിട്ടുണ്ട് അമിത സോഷ്യല്‍ മീഡിയ ഉപയോഗം എന്ന നിരീക്ഷണമുണ്ട്. അണ്‍ഫോളോ ചെയ്യാതെയും അണ്‍ഫ്രണ്ട് ചെയ്യാതെയും മറഞ്ഞിരിക്കാന്‍ സഹായിക്കുന്ന സ്‌നൂസ് ഓപ്ഷന്‍ ആളുകള്‍ക്ക് പോസിറ്റീവായ അനുഭവമായിരിക്കും. പങ്കാളികളുമായുള്ള ബന്ധം വേര്‍പെടുത്തുന്നതിന്റെ വക്കിലുള്ളവരുടെ സ്മ്മര്‍ദ്ദങ്ങള്‍ കുറക്കാന്‍ ടേക് എ ബ്രേക് എന്ന പേരില്‍ ഓപ്ഷനുണ്ട്. വെറുപ്പ് പ്രചരിപ്പിക്കുന്നതും അക്രമാസക്തവുമായ ലൈവ് വീഡിയോ ദൃശ്യങ്ങള്‍ നിയന്ത്രിക്കാനും സംവിധാനമുണ്ടാക്കും.

വായനയ്ക്ക്: https://goo.gl/CwvF96