X

ഇന്നുമുതൽ ഈ ഫോണുകളിൽ വാട്സാപ്പ് കിട്ടില്ല; കടുത്ത തീരുമാനം എടുക്കേണ്ടി വന്നെന്ന് കമ്പനി

2019 ജനുവരി 1 മുതൽ ചില ഫോണുകളിൽ വാട്സാപ്പ് പ്രവർത്തിക്കില്ല. നോക്കിയ എസ്40 പ്ലാറ്റ്ഫോമിൽ പ്രവർത്തിക്കുന്ന ഫോണുകളിലും ആൻഡ്രോയ്ഡ് 2,3,7 എന്നീ ഒഎസ്സുകളിലുമാണ് വാട്സാപ്പ് പ്രവർത്തിക്കാതാവുക. ഐഫോൺ 3ജിഎസിലും ഐഒഎസ് 6ൽ പ്രവർത്തിക്കുന്ന ഏത് ഡിവൈസിലും 2020 ഫെബ്രുവരി 1 മുതൽ വാട്സാപ്പ് പ്രവർത്തിക്കാതാകുമെന്നും കമ്പനി ഒരു ബ്ലോഗ് പോസ്റ്റിലൂടെ അറിയിച്ചു.

തങ്ങൾ കടുത്ത ഒരു തീരുമാനത്തിലേക്ക് എത്തിയിരിക്കുകയാണെന്ന് ബ്ലോഗിൽ വാട്സാപ്പ് പറഞ്ഞു. കൂടുതൽ മികവോടെ ഉപയോക്താക്കൾ‌ക്ക് പരസ്പരം ബന്ധപ്പെടാനുള്ള അവസരമൊരുക്കേണ്ടത് വാട്സാപ്പിന്റെ ബാധ്യതയാണ്. ഇതിന് ഇത്തരമൊരു തീരുമാനം അനിവാര്യമായിരുന്നെന്നും വാട്സാപ്പ് പറഞ്ഞു.

ഇക്കാര്യം വാട്സാപ്പ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നതാണ്. 2018 ജൂണിൽ ഇത് സംഭവിക്കുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും പിന്നീട് തിയ്യതിയിൽ മാറ്റം വരുത്തി. നോക്കിയ എസ്40 സീരീസ് ഒരുകാലത്ത് വലിയ പ്രചാരമുള്ള ഒഎസ്സായിരുന്നു. താഴെ നോക്കിയ ഡിവൈസുകളുടെ ലിസ്റ്റ്:

Nokia 206 Single SIM, Nokia 206 Dual SIM, Nokia 208, Nokia 301 Single SIM Chat Edition, Nokia 301 Dual SIM Chat Edition, Nokia 515, Nokia Asha 201, Nokia Asha 205 Chat Edition, Nokia Asha 210, Nokia Asha 230 Single SIM, Nokia Asha 230 Dual SIM, Nokia Asha 300, Nokia Asha 302, Nokia Asha 303, Nokia Asha 305, Nokia Asha 306, Nokia Asha 308, Nokia Asha 309, Nokia Asha 310, Nokia Asha 311, Nokia Asha 500, Nokia Asha 501, Nokia Asha 502, Nokia Asha 503, Nokia C3-00, Nokia C3-01, Nokia X2-00, Nokia X2-01, Nokia X3-02, and Nokia X3-02.5.