X

കിണറ്റില്‍ വീണ് കുട്ടിക്കൊമ്പന്റെ ന്യൂഇയര്‍ കുളമായില്ല; ഒരു വിധത്തില്‍ രക്ഷപ്പെടുത്തി കുട്ടിയാനയെ അമ്മയുടെ അടുത്തെത്തിച്ചു/ വീഡിയോ

മുളക്കുളത്ത് കുര്യാക്കോസിന്റെ റബ്ബര്‍ത്തോട്ടത്തിലെ ചുറ്റുമതിലില്ലാത്ത ഏഴടിയോളം താഴ്ചയുള്ള കിണറ്റിലാണ് അഞ്ചുവയസ്സുള്ള കുട്ടിയാന വീണത്

കിണറ്റില്‍ വീണ കുട്ടിക്കൊമ്പന്റെ ന്യൂയര്‍ വെള്ളത്തിലാകുമോ എന്നതായിരുന്നു ഉരുളന്‍തണ്ണികാര്‍. പക്ഷെ അങ്ങനെയൊന്നുമുണ്ടായില്ല. ഒരു വിധത്തില്‍ കുട്ടിക്കൊമ്പനെ രക്ഷിച്ച് ഉരുളന്‍തണ്ണികാര്‍ ആനക്കൂട്ടത്തിലേക്ക് തന്നെ വിട്ടു. സംഭവം ഇങ്ങനെ, തിങ്കളാഴ്ച പുലര്‍ച്ചെ നേര്യമംഗലം റേഞ്ച് ഇഞ്ചത്തൊട്ടി സ്റ്റേഷന്‍ പരിധിയില്‍പ്പെടുന്ന വെളിയത്തുപറമ്പ് വന മേഖലയോട് ചേര്‍ന്നുള്ള റബര്‍ത്തോട്ടത്തിലെ കിണറ്റില്‍ ഒരു കുട്ടിയാന വീണു.

മുളക്കുളത്ത് കുര്യാക്കോസിന്റെ റബ്ബര്‍ത്തോട്ടത്തിലെ ചുറ്റുമതിലില്ലാത്ത ഏഴടിയോളം താഴ്ചയുള്ള കിണറ്റിലാണ് അഞ്ചുവയസ്സുള്ള കുട്ടിയാന വീണത്. ആനക്കൂട്ടത്തിനോടൊപ്പം പോയ കുട്ടിക്കൊമ്പനാണ് വീണത്. ആനക്കൂട്ടത്തിന്റെ ചിന്നംവിളി ബഹളം കേട്ട് നാട്ടുകാരണ് ആദ്യം സംഭവം അറിഞ്ഞത്. ആനക്കൂട്ടം കാരണം ആദ്യം ആര്‍ക്കും കിണറ്റിനടുത്തേക്ക് എത്താന്‍ കഴിഞ്ഞില്ല.

ആനക്കൂട്ടം കിണറിന്റെ അരിക് ഇടിച്ച് ഇടാന്‍ നോക്കിയെങ്കിലും കുട്ടിക്കൊമ്പന് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. ആനക്കൂട്ടം മാറിയ സമയത്ത് നാട്ടുകാരും വനപാലകരും ചേര്‍ന്ന് രാക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഉച്ചക്ക് ഒന്നരയോടെ കിണറിന്റെ അരികില്‍ മണ്ണ് വെട്ടി മാറ്റി കുട്ടിയാനയ്ക്ക കയറാനുള്ള വഴി ഉണ്ടാക്കി കൊടുത്തു. കരക്ക് കയറിയ കുട്ടിയാന ചിന്നംവിളിച്ച് ആനക്കൂട്ടത്തിന് ഒപ്പം മടങ്ങിപ്പോയത്തോടെ നാട്ടുകാര്‍ക്കും ആശ്വാസമായി.

കിണറ്റില്‍ പെട്ടുകിടക്കുന്ന കുട്ടിയാനയുടെ ന്യൂസ് 18 കേരളയുടെ വീഡിയോ കാണാം..

This post was last modified on January 1, 2019 9:09 am

Related Post
Leave a Comment