X

തേജസിനെതിരെ വിമര്‍ശനവുമായി സിഎജി റിപ്പോര്‍ട്ട്

അഴിമുഖം പ്രതിനിധി

മൂന്ന് ദശാബ്ദം നീണ്ട ഇന്ത്യയുടെ തേജസ് ലഘു യുദ്ധ വിമാന പദ്ധതിക്ക് രൂക്ഷ വിമര്‍ശനവുമായി കംപ്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍. തേജസിന്റെ മാര്‍ക്ക് ഒന്ന് പതിപ്പ് നിരവധി പോരായ്മകള്‍ ഉണ്ടെന്നും വ്യോമസേനയുടെ ആവശ്യകതകള്‍ക്ക് ചേരുന്നതല്ലെന്നും സിഎജി വിമര്‍ശിക്കുന്നു.

തേജസിന്റെ പരിശീലന മാതൃക ഇല്ലാത്തതിനാല്‍ തേജസിനെ വ്യോമസേന ശ്വാസം മുട്ടിയാണ് ഉള്‍ക്കൊള്ളുന്നത്. പരിശീലന മാതൃക ഇല്ലാത്തതിനാല്‍ വൈമാനികര്‍ക്ക് പരിശീലനം നല്‍കുന്നതിനെ ബാധിക്കുന്നുണ്ടെന്ന് പാര്‍ലമെന്റില്‍ വച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

തേജസിന്റെ നിര്‍മ്മാണത്തിലും വ്യോമസേനയ്ക്ക് കൈമാറുന്നതിലും ഉണ്ടായ കാലതാമസം കാരണം വ്യോമസേനയ്ക്ക് മിഗ് ബിഐഎസ്, മിഗ് 29, ജാഗ്വാര്‍, മിറാഷ് തുടങ്ങിയ താല്‍ക്കാലിക ബദല്‍ നടപടികള്‍ സ്വീകരിക്കേണ്ടി വന്നു. ഇത് 20,037 കോടി രൂപയുടെ ചെലവിന് കാരണമായി.

1983-ല്‍ പദ്ധതി ആരംഭിക്കുമ്പോള്‍ 560 കോടി രൂപയായിരുന്നു ചെലവ് കണക്കാക്കിയിരുന്നത്. എന്നാല്‍ അത് വര്‍ഷങ്ങള്‍ കൊണ്ട് 10, 397.11 കോടി രൂപയായി വര്‍ദ്ധിച്ചു.

This post was last modified on December 27, 2016 3:10 pm