X

കശ്മീരില്‍ ഭീകരാക്രമണം; മൂന്നു പേര്‍ കൊല്ലപ്പെട്ടു

അഴിമുഖം പ്രതിനിധി

കാശ്മീരില്‍ ഭീകരാക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ രണ്ടു സൈനികരും ഒരു പോലീസുകാരനും ഉള്‍പ്പെടും. അഞ്ചു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കശ്മീരിലെ ബാരാമുള്ളയിലെ ക്വാജാബാഗില്‍ ഇന്ന് പുലര്‍ച്ചെ രണ്ടരയ്ക്കും മൂന്നിനും ഇടയില്‍ ആണ് ആക്രമണം ഉണ്ടായത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ വരുന്ന വഴിയില്‍ ഒളിച്ചിരുന്ന ഭീകരര്‍ അവര്‍ക്കു നേരെ ആക്രമണം അഴിച്ചു വിടുകയായിരുന്നു. 20 മിനിട്ടോളം നീണ്ട വെടിവയ്പ്പിനു ശേഷം ഭീകരര്‍ രക്ഷപ്പെടുകയായിരുന്നു. അഞ്ചു വര്‍ഷത്തിനിടെ ആദ്യമായാണ് ബാരാമുള്ളയില്‍ ഇത്തരം ഒരു ആക്രമണം ഉണ്ടാവുന്നത്.

 

This post was last modified on December 27, 2016 2:39 pm