X

തായ്ലണ്ടില്‍ സ്ഫോടന പരമ്പര; നാല് മരണം

അഴിമുഖം പ്രതിനിധി

തായ്ലന്‍ഡില്‍ സ്ഫോടന പരമ്പരയില്‍ നാല് മരണം. 41 പേര്‍ക്ക് പരിക്കേറ്റു. വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടക്കം എട്ടിടത്താണ് സ്ഫോടനം ഉണ്ടായത്. വിനോദ സഞ്ചാര ദ്വീപായ ഫുക്കെറ്റ്, സുറാത് താനി, തെക്കൻ ത്രാങ്ക്, നകോൺ ശ്രീതമരാത്ത്, ഫങ് നായി എന്നിവിടങ്ങളില്‍ ആണ് സ്ഫോടനം. ത്രാങ്കിൽ ആറു പേർക്കും സുറാത് താനിയിൽ നാലു പേർക്കും ഫുക്കെറ്റിൽ ഒരാൾക്കും പരിക്കേറ്റിട്ടുണ്ട്. വിനോദ സഞ്ചാര നഗരമായ ഹുവാഹിന്നിലെ ക്ലോക്ക് ടവറിലുണ്ടായ ഇരട്ട സ്ഫോടനത്തിൽ ഒരാൾ മരിക്കുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രാദേശിക സമയം രാവിലെ 10.30നായിരുന്നു ആദ്യ സ്ഫോടനം. തുടർന്ന് 90 മിനിട്ടുകൾക്കുള്ളിൽ എട്ടു സ്ഫോടനങ്ങൾ നടന്നു. ഇംപ്രവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് (ഐ.ഇ.ഡി) ഉപയോഗിച്ചാണ് സ്ഫോടനങ്ങൾ നടത്തിയതെന്ന് പ്രാഥമിക നിഗമനം. ഫുക്കെറ്റ്, ഹുവാഹിൻ എന്നിവിടങ്ങളിൽ കണ്ടെത്തിയ രണ്ട് ഐ.ഇ.ഡി സ്ഫോടകവസ്തുക്കൾ പ്രത്യേക സ്ക്വാഡ് നിർവീര്യമാക്കി.

This post was last modified on December 27, 2016 2:39 pm