X

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ ഇന്ന് ഇന്ത്യയിലെത്തും

അഴിമുഖം പ്രതിനിധി

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ ഇന്ന് ഇന്ത്യയിലെത്തും. മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി എത്തുന്ന തെരേസ മേ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായും കൂടിക്കാഴ്ച നടത്തും. സാമ്പത്തിക വ്യാപാര സഹകരണത്തിനായുള്ള നിരവധി ചര്‍ച്ചകള്‍ സന്ദര്‍ശനത്തിന്റെ ഭാഗമായുണ്ടാകുമെന്നാണ് വിവരം. ഇന്ത്യയുമായി ചേര്‍ന്ന് ചെറുകിട, ഇടത്തര വ്യവസായ സംരഭങ്ങള്‍ക്ക് തുടക്കം കുറിക്കുകയാണ് സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യമെന്ന് തെരേസ അറിയിച്ചിരുന്നു.

ബ്രെക്സിറ്റ് പോളിന് ശേഷം ബ്രിട്ടന്റെ പ്രധാനമന്ത്രി പദത്തിലെത്തിയ തെരേസയുടെ യൂറോപ്പിനു പുറത്തെ ആദ്യ സന്ദര്‍ശനമാണിത്. അതുകൊണ്ട് തന്നെ ഇരുരാജ്യങ്ങളും വന്‍ നയതന്ത്ര പ്രാധാന്യമാണ് ഇതിന് നല്‍കുന്നത്. ഏഴുമുതല്‍ ഒന്‍പതുവരെ ന്യൂഡല്‍ഹിയില്‍ നടക്കുന്ന ഇന്ത്യ-യുകെ സാങ്കേതിക ഉച്ചകോടിയോട് അനുബന്ധിച്ചാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം.

ഇന്ത്യന്‍ ശാസ്ത്ര സങ്കേതിക വകുപ്പും കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീയും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. ബ്രിട്ടണ്‍ ശാസ്ത്ര ഗവേഷണ മന്ത്രി ജോ ജോണ്‍സണും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. മോദി കഴിഞ്ഞ വര്‍ഷം നവംബറില്‍ നടത്തിയ യുകെ സന്ദര്‍ശനത്തിലാണ് ഉച്ചകോടി സംഘടിപ്പിക്കാന്‍ തീരുമാനമായത്.

This post was last modified on December 27, 2016 2:18 pm