X

മല്ല്യക്ക് വീണ്ടും എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ട്രേറ്റിന്‍റെ സമന്‍സ്

അഴിമുഖം പ്രതിനിധി

മദ്യരാജാവ് വിജയ് മല്ല്യക്ക് വീണ്ടും എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന്‍റെ സമന്‍സ്. ഏപ്രില്‍  9ന് മുംബൈയില്‍ ഹാജരാകാനാണ് നിര്‍ദേശം. ഇത് മൂന്നാം തവണയാണ് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് മല്യക്ക് സമൻസ് അയക്കുന്നത്. സാമ്പത്തിക തട്ടിപ്പിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്ന് വിദേശത്തേക്ക് കടന്ന മല്ല്യ മാർച്ച് 18 ന്  ഹാജരാകണമെന്ന് കാണിച്ചായിരുന്നു ആദ്യ സമൻസ്. ഏപ്രിൽ രണ്ടിന് ഹാജരാവണമെന്നാവശ്യപ്പെട്ട് രണ്ടാം തവണയും എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് സമന്‍സ് അയക്കുകയായിരുന്നു. എന്നാല്‍  ഹാജരാകുന്നതിനു വേണ്ടി മല്ല്യ കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു. ഇതിനു ശേഷമാണ് ഏപ്രില്‍ 9ന് ഹാജരാവണം എന്നു കാണിച്ച് മൂന്നാം തവണയും മല്ല്യക്ക് സമന്‍സ് അയച്ചത്. 

 

This post was last modified on December 27, 2016 3:59 pm

Related Post
Leave a Comment