X

ലോ അക്കാദമി: പ്രിന്‍സിപ്പലിനെ മാറ്റുന്നതടക്കമുള്ള ആവശ്യങ്ങള്‍ മുഖവിലയ്ക്കെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കും-രവീന്ദ്രനാഥ്

ലോ അക്കാദമി വിഷയത്തില്‍ വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്നും സര്‍വകാലാശാല റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നടപടി എടുക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പ്രൊഫസര്‍ സി രവീന്ദ്രനാഥ്. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ രവീന്ദ്രനാഥ് വിവരം അറിയിച്ചിരിക്കുന്നത്.

രവീന്ദ്രനാഥിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

‘ലോ അക്കാദമി; വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കും
വിദ്യാര്‍ഥികള്‍ ഉന്നയിക്കുന്ന എല്ലാ ആവശ്യങ്ങളും മുഖവിലയ്‌ക്കെടുക്കുന്നു. പ്രിന്‍സിപ്പലിനെ മാറ്റുന്നതടക്കമുള്ള ആവശ്യങ്ങള്‍ മുഖവിലയ്‌ക്കെടുക്കുന്നു. അവരുടെ ആവശ്യങ്ങളില്‍ വസ്തുതയുണ്ടെന്നു വ്യക്തമായിട്ടുണ്ട്. സര്‍വകാലാശാല റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നടപടി എടുക്കും.’

This post was last modified on January 26, 2017 12:35 pm

Related Post
Leave a Comment