X

തോമസ് ചാണ്ടി: ഇന്ന് മുഖ്യമന്ത്രിയെ കാണും

മുഖ്യമന്ത്രി പിണറായി വിജയന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷണനുമായി ചൊവ്വാഴ്ച രാത്രി തിരക്കിട്ട കൂടിയാലോചന നടത്തി

ഗതാഗതവകുപ്പ് മന്ത്രി തോമസ് ചാണ്ടി ഇന്നു മുഖ്യമന്ത്രിയെ കാണും. വിഷയത്തില്‍ എന്തുസമീപനം സ്വീകരിക്കണമെന്ന കാര്യത്തില്‍ കഴിഞ്ഞ ദിവസം തിരിക്കിട്ട കൂടിയാലോചനകള്‍ക്ക് തലസ്ഥാനം വേദിയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷണനുമായി ചൊവ്വാഴ്ച രാത്രി തിരക്കിട്ട കൂടിയാലോചന നടത്തി.

അതെസമയം, തോമസ് ചാണ്ടി ഇന്ന് മുഖ്യമന്ത്രിയെ കാണും. ഇരുവരും തമ്മില് കൂടിക്കാഴ്ച നടത്തിയശേഷം ഉചിതമായ തിരുമാനം ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റവും ഹൈക്കോടതിയുടെ പരാമര്‍ശവും സംബന്ധിച്ച് മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും വിശദമായി ചര്‍ച്ച കഴിഞ്ഞ ദിവസം നടത്തിയെന്നാണ് സൂചന. ഇന്നു ചേരുന്ന മന്ത്രിസഭായോഗത്തിനു മുമ്പ് മുഖ്യമന്ത്രി- തോമസ് ചാണ്ടി കൂടിക്കാഴ്ച ഉണ്ടായേക്കും

 

 

This post was last modified on November 15, 2017 12:06 pm

Related Post
Leave a Comment