X

ഭാഗപത്രം, ധനനിശ്ചയം, ദാനം, ഒഴിമുറി എന്നിവയുടെ കൂട്ടിയ നികുതി പിന്‍വലിക്കും

അഴിമുഖം പ്രതിനിധി

ഭാഗപത്രം, ധനനിശ്ചയം, ദാനം, ഒഴിമുറി എന്നിവയുടെ കൂട്ടിയ നികുതി പിന്‍വലിക്കുമെന്ന് നിയമസഭയില്‍ ധനമന്ത്രി തോമസ് ഐസക്ക്. കൂട്ടിയ രജിസ്‌ട്രേഷന്‍ നിരക്കില്‍ ചെറിയ തോതില്‍ ഇളവു പ്രഖ്യാപിക്കാനാണ് ആലോചിക്കുന്നത്. പുതിയ നികുതി നിരക്ക് സബജക്ട് കമ്മിറ്റി തീരുമാനിക്കുമെന്ന് തോമസ് ഐസക്ക് അറിയിച്ചു.

കുടുംബാംഗങ്ങള്‍ തമ്മിലുളള ഭാഗപത്രത്തിന്റെ കൂട്ടിയ നികുതി പിന്‍വലിക്കും. പഴയ നികുതി നിരക്കു തുടരണോയെന്ന് സബ്ജക്ട് കമ്മിറ്റിയായിരിക്കും തീരുമാനിക്കുക. കഴിഞ്ഞ ബജറ്റ് അവതരണത്തില്‍ ഭാഗപത്ര കൈമാറ്റത്തിനായി മൂന്നു ശതമാനം വര്‍ധനവ് ധനവകുപ്പു വരുത്തിയത് ഏറെ വിമര്‍ശനങ്ങള്‍ക്കു വഴിവച്ചിരുന്നു.

ജൂവല്ലറികളിലെ പര്‍ച്ചേസ് നിരക്ക് ഒഴിവാക്കുന്നതും പരിഗണനയിലാണെന്ന് തോമസ് ഐസക്ക് വ്യക്തമാക്കി. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് രജിസ്‌ട്രേഷനുള്ള ഫീസ് നിരക്കിന്റെ പരിധി എടുത്തുകളഞ്ഞിരുന്നു. എന്നാല്‍ പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് പഴയനിരക്ക് പുനഃസ്ഥാപിച്ചു. ഇതേ ആവശ്യമാണ് ഇപ്പോള്‍ യുഡിഎഫും ഉന്നയിക്കുന്നത്.

 

This post was last modified on December 27, 2016 2:20 pm