അഴിമുഖം പ്രതിനിധി
തൃശൂര്‍ പൂരത്തിന്റെ വെടിക്കെട്ടിന് ഹൈക്കോടതി അനുമതി നല്‍കി. ഇതോടെ നാളെ നടക്കാനിരുന്ന സാമ്പിള്‍ വെടിക്കെട്ട് പതിവുപോലെ തന്നെ നടക്കും. അതേസമയം വെടിക്കെട്ടിന് നിബന്ധനകളോടെയാണ് അനുമതി നല്‍കിയിരിക്കുന്നത്. നിരോധിത വെടിമരുന്നുകള്‍ അനുവദിക്കില്ലെന്നും ശബ്ദനിയന്ത്രണം ഉറപ്പാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. 2007 ലെ സുപ്രിം കോടതി വിധി പാലിക്കണമെന്നും കോടതി നിര്‍ദേശിച്ചു. രാത്രിയില്‍ ശബ്ദത്തോടെയുള്ള വെടിക്കെട്ട് നിരോധിച്ചതിനെതിരെയുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
ആനയെഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് വനം വകുപ്പ് നല്‍കിയ സര്‍ക്കുലര്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. ഈ ഉത്തരവിറക്കിയ ഉദ്യോഗസ്ഥനോട് വിശദീകരണം ആവശ്യപ്പെടുമെന്ന് വനം വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. സര്‍ക്കുലറിനെ കെപിസിസി പ്രസിഡന്റി വി എം സുധീരനും വിമര്‍ശിച്ചു. ജനമനസറിഞ്ഞുള്ള നിര്‍ദേശങ്ങളാണ് വേണ്ടതെന്നായിരുന്നു സുധീരന്റെ പ്രതികരണം.
This post was last modified on April 14, 2016 6:14 pm
Leave a Comment